ഇ-വിസയും ഓൺഅറൈവൽ വിസയും കൂടുതൽ എളുപ്പമാക്കി സൌദി. ഉംറ നിര്‍വഹിക്കാനും സൗദി സന്ദര്‍ശിക്കാനും ഉദ്ദേശിക്കുന്നവര്‍ക്ക് നടപടികള്‍ ലഘൂകരിച്ചുകൊണ്ടാണ് നീക്കം. ഇ-വിസ അഞ്ച് മിനിറ്റ് മുതല്‍ പരമാവധി അരമണിക്കൂറിനുള്ളില്‍ അനുവദിക്കുന്നുണ്ട്.
ടൂറിസ്റ്റ് ഇ വിസക്ക് 535 റിയാലും ഓണ്‍അറൈവല്‍ വിസക്ക് 480 റിയാലുമാണ് ഫീസ് ഈടാക്കുന്നത്. വിസ കാലയളവുമായി ബന്ധപ്പെട്ട ആരോഗ്യ ഇന്‍ഷുറന്‍സ് കൂടി ഉള്‍പ്പെടുന്നതാണ് നിരക്ക്.ക്രെഡിറ്റ്,ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വിസ ഫീ അടക്കാം.
അതേസമയം മള്‍ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസക്ക് ഒരു വര്‍ഷമം കാലാവധി അനുവദിച്ചിട്ടുണ്ട്. എന്നാൽ 90 ദിവസത്തെ താമസമാണ് അനുവദിക്കുക. വിസാ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടരുകയാണെങ്കിൽ ദിവസേന 100 റിയാൽ വീതം പിഴ ഈടാക്കുമെന്നും അധികൃതർ അറിയിച്ചു.
ജിസിസിയിലെ പ്രവാസികള്‍ക്ക് നേരത്തെ ഉണ്ടായിരുന്ന പ്രൊഫഷന്‍ നിബന്ധനയിലും സൌദി ഇളവ് വരുത്തിയിരുന്നു. ജിസിസിയിലെ താമസക്കാരായ പ്രവാസികള്‍ക്ക് അടുത്ത കുടുംബാംഗങ്ങളേയും സൌദി സന്ദർശനത്തിന് ഒപ്പം കൂട്ടാനും അനുമതി നൽകി. സ്വന്തം വിസക്ക് അപേക്ഷിച്ച ശേഷമാണ് കുടുംബാംഗങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കേണ്ടതെന്നാണ് നിബന്ധന.