“റമദാൻ ദുബായ് ” വിപുലമായ പരിപാടികളുമായി ദുബായ് ഔഖാഫ്

Date:

Share post:

ദുബായ് ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്‌റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെൻ്റ് “റമദാൻ ദുബായ്” എന്ന പേരിൽ വിപുലമായ പരിപാടികളൾ സംഘടിപ്പിക്കുമെന്ന് ദബായ് ഔഖാഫ് ഡയറക്ടർ ജനറൽ ഡോ. ഹമദ് ബിൻ ഷെയ്ഖ് അഹമ്മദ് അൽ ശൈബാനി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച റമസാൻ പരിപാടികൾ ഇപ്പോൾ റമസാൻ ദുബായ് ഇനിഷ്യേറ്റീവ് എന്ന പേരിലാണ് നടക്കുന്നതെന്നും ഈ വർഷം വൈവിധ്യമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നതെന്നും സംഘാടകർ അറിയിച്ചു.

രാജ്യത്തിനകത്തും പുറത്തും നിന്നുള്ള പ്രശസ്തരായ ഖുർആൻ പാരായണ വിദഗ്ദർ പരിപാടികളിൽ സംബന്ധിക്കും. പ്രഭാഷണങ്ങൾ, മതപാഠങ്ങൾ, തുടങ്ങി ദുബായിൽ താമസിക്കുന്ന വിവിധ വിഭാഗങ്ങളെ പങ്കെടുപ്പിച്ചുള്ള ദുബൈ ഇഫ്താർ എന്നിവയും നടക്കും. ഖുർആനിൻ്റേയും സുന്നത്തിൻ്റേയും തത്ത്വങ്ങളിലൂടെ സമൂഹത്തിൽ സ്നേഹത്തിൻ്റെ മൂല്യങ്ങൾ പ്രചരിപ്പിക്കുകയും സഹവർത്തിത്വത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികളെന്ന് ഡോ. ഹമദ് ബിൻ ശൈഖ് അഹമ്മദ് അൽ ശൈബാനി വ്യക്തമാക്കി.സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ, വിവിധ അറബ്, വിദേശ സമൂഹങ്ങൾ, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന പരിപാടികളാണ് ഉണ്ടാവുക.

വാർത്ത സമ്മേളനത്തിൽ സിവിലൈസേഷൻ കമ്മ്യൂണിക്കേഷൻ ഉപദേഷ്ടാവ് അഹമ്മദ് ഖൽഫാൻ അൽ-മൻസൂരി, ഇസ്‌ലാമിക് അഫയേഴ്‌സ് സെക്ടർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജാസിം മുഹമ്മദ് അൽ ഖസ്‌രാജി, ഇൻസ്റ്റിറ്റ്യൂഷണൽ സപ്പോർട്ട് സെക്ടർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ബുട്ടി അബ്ദുല്ല അൽ ജുമൈരി, മുഹമ്മദ് അലി, മസ്ജിദ് അഫയേഴ്‌സ് സെക്ടർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ബിൻ സായിദ് അൽ ഫലാസി, ചാരിറ്റബിൾ വർക്ക് സെക്‌ടറിൻ്റെ ആക്ടിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് മുസാബ ദാഹി തുടങ്ങിയർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയദിനം; ദുബായിൽ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും സർവകലാശാലകൾക്കും അവധി

യുഎഇ ദേശീയദിനത്തിന്റെ ഭാ​ഗമായി ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്സറികൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തിയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ മാനദണ്ഡം

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്.ഇതനുസരിച്ച് രക്തബന്ധുവിനോ പവർ ഓഫ് അറ്റോർണി ഉള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ...

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...

വയനാടിന്റെ വികസനത്തിന് വേണ്ടി; വയനാട്ടിൽ വീടും ഓഫീസും സജ്ജീകരിക്കാനൊരുങ്ങി പ്രിയങ്ക ​ഗാന്ധി

റെക്കോർഡ് ഭൂരിപക്ഷത്തോടെ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ നിയുക്ത എം.പിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. വരും ദിനങ്ങളിൽ വയനാടിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാനൊരുങ്ങുന്ന പ്രിയങ്ക ജില്ലയിൽ...