റിയാദ് എയർ; പുതിയ വിമാനക്കമ്പനി പ്രഖ്യാപിച്ച് സൗദി കിരീടാവകാശി

Date:

Share post:

സൗദി അറേബ്യയിൽ പുതിയ ദേശീയ വിമാനക്കമ്പനി  സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രിയും പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ചെയർമാനും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാൻ. പിഐഎഫ് ഉടമസ്ഥതയിലുള്ള കമ്പനിയായിരിക്കും സ്ഥാപിക്കുകയെന്ന്  സൗദി പ്രസ് ഏജൻസി  റിപ്പോർട്ട് ചെയ്യ്തു.

റിയാദ് എയർ എന്നാണ് കമ്പനിയുടെ പേര്. പിഐഎഫ് ഗവർണർ യാസിർ അൽ റുമയ്യനാണ് പുതിയ കമ്പനിയുടെ അധ്യക്ഷനെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. വ്യോമയാനം, ഗതാഗതം, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളിൽ 40 വർഷത്തിലേറെ പ്രവർത്തിച്ച ടോണി ഡഗ്ലസായിരിക്കും സിഇഒ. റിയാദായിരിക്കും പുതിയ എയർലൈൻ്റെ തലസ്ഥാനം.

എയർലൈനിൻ്റെ സീനിയർ മാനേജ്‌മെൻ്റെൽ സ്വദേശികൾക്കൊപ്പം അന്താരാഷ്ട്ര ജീവനക്കാരേയും  ഉൾപ്പെടുത്തും. റിയാദിലെ കിംഗ് സൽമാൻ ഇന്റർനാഷണൽ എയർപോർട്ടിനായി കഴിഞ്ഞവർഷം പുറത്തിറക്കിയ മാസ്റ്റർപ്ലാനിനോട് അനുബന്ധിച്ചാണ് പുതിയ എയർലൈൻ പ്രഖ്യാപിച്ചത്. 2030ഓടെ നൂറിലധികം സ്ഥലങ്ങളിലേക്ക് സർവ്വീസ് നടത്താനാണ് പദ്ധതി. പുതിയ പദ്ധതിയിലൂടെ രണ്ട് ലക്ഷം  തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും വിലയിരുത്തലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഔദ്യോഗിക ഗാനം പുറത്തിറക്കി

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക ഗാനം പുറത്തിറക്കി. യൂണിയൻ ഡേ സംഘാടക സമിതിയാണ് ​ഗാനം പുറത്തിറക്കിയത്. 'ബദൗ ബനീന ഉമ്മ' (Badou Baniina...

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...