ഉഷ്ണതരംഗം മൂലം അബുദാബിയില്‍ രണ്ടുവര്‍ഷത്തിനിടെ ചത്തത് 1.60 ലക്ഷം കിലോ മത്സ്യം. 2020 -2021 വര്‍ഷങ്ങളിൽ നഷ്ടമായ മത്സ്യ സമ്പത്തിനെക്കുറിച്ചുളള റിപ്പോർട്ടാണ് അബുദാബി പരിസ്ഥിതി ഏജന്‍സി പുറത്തുവിട്ടത്. 2020ല്‍ 15 ഇനങ്ങളിലായി 1,48,000 കിലോ മത്സ്യമാണ് ചത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2020ലും 2021ലും അതികഠിനമായ ഉഷ്ണതരംഗമാണ് അബുദാബിയിലുണ്ടായത്. 15 ദിവസത്തിലേറെ നീണ്ടുനിന്നു ഉഷ്ണതരംഗം വൻ നാശനഷ്ടങ്ങൾക്കും ഹേതുവായി.മത്സ്യങ്ങൾ ചത്തെടുങ്ങിയത് പുറമെ പവിഴപ്പുറ്റുകളുടെ നാശത്തിനും സമുദ്ര സമ്പത്തിനും ഹാനികരമായി. മൂന്നു പതിറ്റാണ്ടിനിടെ അറേബ്യന്‍ കടലിടുക്കില്‍ ഗുരുതര മാറ്റങ്ങളും പ്രകൃതി വ്യതിയാനങ്ങളും സംഭവിച്ചതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ചില സീസണുകളില്‍ അറേബ്യന്‍ കടലില്‍ ഓക്സിജന്റെ അളവ് വളരെ കുറഞ്ഞുപോകുന്നതായണ് പഠനം. മേഖലയിലെ ജൈവസംവിധാനങ്ങളെയും മത്സ്യസമ്പത്തിനെയും പ്രതികൂലമായി ബാധിക്കുമെന്നതാണ് മാറ്റങ്ങൾ. 1982 മുതല്‍ 2010 വരെയുളള ഓക്സിജന്‍ ലഭ്യതക്കുറവിന്റെ സമുദ്ര മാതൃക ഉപയോഗപ്പെടുത്തിയായിരുന്നു ഗവേഷണം.