ദുബായ് മാരിടൈം സിറ്റി അതോറിറ്റിയെ തുറമുഖങ്ങൾ, കസ്റ്റംസ്, ഫ്രീ സോൺ കോർപ്പറേഷകൾ തുടങ്ങി എമിറേറ്റിലെ എല്ലാ തീരദേശ മേഖലയുമായി ബന്ധിപ്പിച്ച് ദുബായ് മാരിടൈം അതോറിറ്റി എന്ന് പുനർനാമകരണം ചെയ്യാൻ ദുബായ് ഭരണാധികാരയുടെ ഉത്തരവ്.യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2023 ലെ നിയമം നമ്പർ (3) അനുസരിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ആഗോള തീരദേശ വ്യാപാര കേന്ദ്രമെന്ന നിലയിൽ ദുബായിയുടെ നില ശക്തിപ്പെടുത്താനും സമുദ്ര സുരക്ഷ മെച്ചപ്പെടുത്താനും പ്രാദേശിക, വിദേശ നിക്ഷേപം ആകർഷിക്കാനും സമുദ്ര പരിസ്ഥിതിയെ സംരക്ഷിക്കാനും മറ്റ് ലക്ഷ്യങ്ങൾ കൈവരിക്കാനും ലക്ഷ്യമിടുന്നതാണ് പുതിയ നീക്കം. ദുബായ്ക്കായി ഒരു തീരദേശ പദ്ധതി തയ്യാറാക്കാനും, തുറമുഖങ്ങൺ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പെർമിറ്റുകൾ അനുവദിക്കാനും, നിയന്ത്രിക്കാനും, തടികൊണ്ടുള്ള ധോകൾക്ക് പ്രവേശന, എക്സിറ്റ് ആവശ്യകതകൾ ക്രമീകരിക്കാനും നിയമം ദുബായ് മാരിടൈം അതോറിറ്റിക്ക് അധികാരം നൽകി.
ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ നിയമം പ്രാബല്യത്തിൽ വരും. കടൽ സുരക്ഷ മെച്ചപ്പെടുത്തൽ, മറൈൻ കപ്പലുകൾ സാങ്കേതിക ആവശ്യകത പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കൽ, തുടങ്ങി മറ്റ് ജോലികൾ സംബന്ധിച്ച നിർദ്ദേശങ്ങളും പുറത്തുവന്നു.ദുബായ് മാരിടൈം അതോറിറ്റിയുടെ സംഘടനാ ഘടനയും വ്യക്തമാക്കുന്നതാണ് പുതിയ നിയമം.