ദാദസാഹേബ് ഫാൽക്കേ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പുരസ്കാരം ദുൽഖർ സൽമാന്. മുംബെ ആസ്ഥാനമായ ദാദാസാഹേബ് ഫാല്‍ക്കെ ഫിലീം ഫെസ്റ്റിവലിന്റെ അവാർഡ് ലഭിക്കുന്ന ആദ്യ മലയാളി താരമെന്ന ബഹുമതിയും ദുല്‍ഖര്‍ സ്വന്തമാക്കി. അവാർഡ് ലഭിച്ച വിവരം ദുൽഖർ സല്മാന് തന്നെയാണ് ആരാധകരെ അറിയിച്ചത്.’ചുപ്പ്’ എന്ന സിനിമയിലെ കഥാപാത്രമാണ് പുരസ്കാരത്തിന് അര്‍ഹമാക്കിയത്.
സിനിമയിലെ നെഗറ്റിവ് റോളിൽ ഉള്ള നായക വേഷം പ്രേക്ഷക പ്രീതിയും നിരൂപകരുടെ പ്രശംസയും പിടിച്ചുപറ്റിയിരുന്നു. ആര് ബല്‍കി രചനയും സംവിധാനവും നിര്‍വ്വഹിച്ച സിനിമ സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ ഉൾപെടുന്നതാണ്. സണ്ണി ഡിയോളും ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ദുൽഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമായിരുന്നു ചുപ്പ്.
ദുൽഖറിന്റെ വേഫേറെർ ഫിലിംസ് ആണ് കേരളത്തിൽ ചുപ്പ് വിതരണത്തിനെത്തിച്ചത്. അതേസമയം 2022ല്‍ പുറത്തിറങ്ങിയ കാന്താരയിലെ അഭിനയത്തിന് ഋഷഭ് ഷെട്ടിക്കും പുരസ്കാരം ലഭ്യമായി. മിത്തും മണ്ണും മനുഷ്യനും കൂടിച്ചേർന്ന് മൂന്നു കാലഘട്ടങ്ങളിലായി നീണ്ടുകിടക്കുന്നതാണ് കാന്താരയിലെ ഇതിവൃത്തം.
ദുല്‍ഖറിന് കിട്ടിയ പുരസ്കാരം ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹത്തിന്റെ ആരാധകര്‍. നേരത്തെ അടൂര്‍ ഗോപാലകൃഷ്ണന് സമഗ്ര സംഭാവനയ്ക് ഭാരത സര്‍ക്കാര്‍ നല്കുന്ന ദാദാസാഹിഹ് ഫാല്‍ക്കെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.