യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ഫോണില്‍ ഉഭയകക്ഷി ചര്‍ച്ചകൾ നടത്തി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുരാജ്യങ്ങളും തമ്മിലുളള സഹകരണവും വ്യാപാര സാമ്പത്തിക ഇടപെടലുകളും സംബന്ധിച്ചായിരുന്നു ചര്‍ച്ച.
പരസ്പര സഹകരണം മെച്ചപ്പെടുത്തുകയും കൂടുതല്‍ മേഖലയകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായായിരുന്നു ടെലഫോണ്‍ സംഭാഷണം. പരസ്പര പരിഗണനയുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ ഇരുവരും കാഴ്ചപ്പാടുകൾ കൈമാറുകയും പ്രധാന സംഭവവികാസങ്ങൾ അവലോകനം ചെയ്യുകയും ചെയ്തു.
വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഇരു രാജ്യങ്ങളും വിവിധ മേഖലകളിൽ പങ്കാളിത്തവും സഹകരണവും വളർത്തുന്നത് തുടരുമെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദും ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയും സ്ഥിരീകരിച്ചു.