എഞ്ചിനില്‍ തീ പടര്‍ന്നു; കോ‍ഴിക്കോട്ടേക്കുളള വിമാനം അബുദാബിയില്‍ തിരിച്ചിറക്കി

Date:

Share post:

അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്ക് പറന്നുയർന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം എൻജിനിൽ തീ കണ്ടതിനെ തുടർന്ന് അടിയന്തിരമായി നിലത്തിറക്കി. വിമാനം സുരക്ഷിതമായി നിലത്തിറക്കാനായെന്നും യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.

184 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം പറന്നുയര്‍ന്ന് ആയിരം അടിയ ഉയരത്തില്‍ എത്തിയപ്പോ‍ഴാണ് എഞ്ചിനില്‍ തീ പടര്‍ന്നത് പൈലറ്റിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ അബുദാബി വിമാനത്താവളത്തില്‍ ലാന്റിങ്ങിനുളള തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു. എയർ ഇന്ത്യ എക്‌സ്‌പ്രസ് ബി737-800 എയർക്രാഫ്റ്റിന്റെ ഒന്നാം നമ്പർ എൻജിനാണ് തീപിടിച്ചത്.

പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. വിശദമായ അന്വേഷണം നടത്തുമെന്ന് എയര്‍ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ കോ‍ഴിക്കോട്ടേക്ക് അയക്കാനുളള തയ്യാറെടുപ്പുകൾ തുടരുകയാണെന്നും ഡിജിസിഎ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....