ഷാര്‍ജയില്‍ അവധി ദിനം കൂടി; ഉത്പാദനക്ഷമതയും സംതൃപ്തിയും വര്‍ദ്ധിച്ചെന്ന് റിപ്പോര്‍ട്ട്

Date:

Share post:

ഷാര്‍ജയിലെ പ്രവര്‍ത്തി ദിവസങ്ങൾ നാലാക്കി ചുരുക്കുകയും വാരാന്ത്യ അവധി മൂന്നാക്കി ഉയര്‍ത്തുകയും ചെയ്തതോടെ ഉത്പാദനക്ഷമത 88 ശതമാനം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. തൊ‍ഴില്‍ സംതൃപ്തിയില്‍ 90 ശതമാനം വര്‍ദ്ധനവും രേഖപ്പെടുത്തി. തൊ‍ഴില്‍ സന്തോഷ സൂചിക 94 ശതമാനമായും ഉയര്‍ന്നു. 2022ല്‍ 157 ദിവസത്തെ അവധിദിനങ്ങൾ ലഭിച്ചെന്നും കണക്കുകൾ.

പുതിയ തൊഴിൽ സമ്പ്രദായത്തിന്റെ ഭാഗമായി ഹാജർ നിരക്കിൽ 74 ശതമാനം വർധനവുണ്ടായെന്നും കണ്ടെത്തി. അസുഖ അവധി നിരക്കുകൾ 46 ശതമാനം കുറഞ്ഞു. ഔദ്യോഗിക പ്രവൃത്തി സമയത്തിന് പുറത്ത് ഇ-ഗവൺമെന്റ് സേവനങ്ങൾ നൽകുന്നതിന്റെ നിരക്കിൽ 61 ശതമാനം വർധനവുണ്ടായെന്നും അധികൃതര്‍ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.

ജോലിയും കുടുംബജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താൻ അവധി ദിനങ്ങൾ കൂടിയത് സഹായിച്ചന്ന് 85 ശതമാനം പേർ പറയുന്നു. വിനോദോപാദികൾക്കും മറ്റുമായി സമയം ചിലവ‍ഴിക്കാന്‍ 96 ശതമാനം ആളുകൾക്ക് സാധിച്ചതും നേട്ടമാണ്. സാമൂഹിക പരിപാടികളിലെ പങ്കാളിത്തത്തിലും 70 ശതമാനം വർധനവുണ്ടായി.

ആരോഗ്യപരിപാലനം , വിദ്യാഭ്യാസം, ആത്മീയ പരിപാടികൾ, വാണിജ്യമേഖലയിലെ ഇടപെടുകൾ എന്നിവയ്ക്ക് സമയം വിനിയോഗിച്ചവരും 50 ശതമാനത്തിലധികമാണ്. കഴിഞ്ഞ വർഷം ജനുവരിമുതലാണ് ഷാര്‍ജയില്‍ മൂന്ന് ദിവസത്തെ വാരാന്ത്യ അവധി നടപ്പാക്കിത്തുടങ്ങിയത്. ജീവനക്കാർക്ക് വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് അവധി.

ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ (എസ്‌ഇസി) യോഗത്തിലാണ് പഠന ഫലങ്ങൾ അവതരിപ്പിച്ചത്. ഷാർജ കിരീടാവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി യോഗത്തിൽ അധ്യക്ഷത വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....

യുഎഇ ദേശീയ ദിനം; ഔദ്യോഗിക ഗാനം പുറത്തിറക്കി

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക ഗാനം പുറത്തിറക്കി. യൂണിയൻ ഡേ സംഘാടക സമിതിയാണ് ​ഗാനം പുറത്തിറക്കിയത്. 'ബദൗ ബനീന ഉമ്മ' (Badou Baniina...