സൗദി വിദേശകാര്യ മന്ത്രാലയം ദേശീയ വിമാന കമ്പനികളുടെ സഹകരണത്തോടെ ഡിജിറ്റൽ ട്രാൻസിറ്റ് വീസ സേവനം തുടങ്ങി. വിമാന മാർഗം രാജ്യത്തേക്ക് വരുന്നവർക്കും ട്രാൻസിറ്റ് യാത്രക്കാരായി സൗദിയിൽ ഇറങ്ങി മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യുന്നവർക്കുമാണ് ഈ സേവനം പ്രയോജനപ്പെടുക.
ഇതുവഴി ഉംറ ചെയ്യുവാനും മദീനയിൽ പ്രവാചകൻ്റെ പള്ളിയിൽ സന്ദർശനം നടത്തുവാനും രാജ്യത്തെവിടെയും സഞ്ചരിക്കുവാനും വിവിധ പരിപാടികളിൽ പങ്കെടുക്കാവാനും അനുവാദമുണ്ടാകും. രാജ്യത്തേക്കുള്ള പ്രവേശനം എളുപ്പമാക്കുന്നതിനാണ് ഈ സേവനം.
ദേശീയ വിമാന കമ്പനിയായ സൗദി എയർലൈൻസിൻ്റെ വെബ്സൈറ്റ് വഴി വിമാന മാർഗം സൗദി സന്ദർശിക്കാൻ ട്രാൻസിറ്റ് വീസയ്ക്ക് അപേക്ഷിക്കാം. വീസകൾക്കായുള്ള ഏകീകൃത ദേശീയ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിച്ച് അപേക്ഷ സമർപ്പിക്കാം. ഉടൻ തന്നെ വിദേശകാര്യ മന്ത്രാലയം ഡിജിറ്റൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് വീസ അനുവദിക്കുകയും അപേക്ഷകന് ഇ–മെയിലിലേക്ക് അയച്ച് കൊടുക്കുകയും ചെയ്യും.