ബിബിസി ഡോക്യുമെൻ്ററിക്കെതിരെ ബ്രിട്ടണിൽ പ്രതിഷേധവുമായി ഇന്ത്യൻ പ്രവാസികൾ. ബിബിസി ആസ്ഥാനത്തെത്തി പ്രതിഷേധിച്ചത് മുന്നൂറിലധികം പ്രവാസികളാണ്. പോര്‍ട്ട് ലാന്‍ഡ് പാലസിലുള്ള ബിബിസി ആസ്ഥാനത്തിന് മുന്നിലാണ് ഇന്ത്യന്‍ പ്രവാസികൾ പ്രതിഷേധ പ്രകടനം നടത്തിയത്. ബിബിസിക്ക് എതിരായി പ്ലാക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.
അമേരിക്കയിൽ കാലിഫോര്‍ണിയയിലും ബിബിസി ഡോക്യുമെൻ്ററിക്ക് എതിരെ പ്രതിഷേധം നടന്നിരുന്നു. അവിടെയും അമ്പതോളം പേര്‍ പങ്കെടുത്തതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ബിബിസി ഡോക്യുമെൻ്ററി വംശീയാധിക്ഷേപമാണ് നടത്തുന്നതെന്നും ഇന്ത്യയുടെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. ബിബിസി വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്ന ചാനലാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
ഡൽഹിയിലും ബിബിസി ഓഫീസിന് മുന്നിൽ ഇന്നലെ ഹിന്ദു സേനയുടെ പ്രതിഷേധം നടന്നു. ബിബിസി രാജ്യത്തിൻ്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണെന്നും ബിബിസിയെ ഉടൻ നിരോധിക്കണമെന്നും ഹിന്ദു സേന ആവശ്യപ്പെട്ടു.