നാട്ടു നാട്ടുവിൽ പ്രതീക്ഷ: ഓസ്കർ നാമനിർദേശ പ്രഖ്യാപനത്തിനായി ഇന്ത്യ

Date:

Share post:

ഓസ്കര്‍ പുരസ്കാരത്തിനുള്ള നാമനിര്‍ദേശ പ്രഖ്യാപനം ഇന്ന്. ഇന്ത്യയിൽ നിന്ന് ആര്‍.ആര്‍.ആര്‍ ഉള്‍പ്പടെ നാല് ചിത്രങ്ങളാണ് വിവിധ വിഭാഗങ്ങളിലായി നാമനിര്‍ദേശത്തിനായി ഷോര്‍ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. വൈകുന്നേരം ഏഴുമണിക്കാണ് നാമനിർദേശ പ്രഖ്യാപന ചടങ്ങ്. ഒരു നൂറ്റാണ്ടോളം നീണ്ട ഓസ്കര്‍ ചരിത്രത്തില്‍ ഇന്ത്യ ഇത്രയധികം പ്രതീക്ഷയോടെ പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത് ഇതാദ്യമാണ്. ഗോള്‍ഡന്‍ ഗ്ലോബ് നേടിയ രാജമൗലി ചിത്രം ആര്‍.ആര്‍.ആര്‍ ആണ് ഇന്ത്യയുടെ പ്രതീക്ഷ. ഒറിജിനല്‍ സോങ് വിഭാഗത്തിൽ നാട്ടു നാട്ടു എന്ന പാട്ടാണ് ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.

ഇൻ്റര്‍നാഷ്ണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ പാന്‍ നളിൻ്റെ ഗുജറാത്തി ചിത്രം ‘ചെല്ലോ ഷോ’ , ഡോക്യുമെൻ്ററി ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ‘ഓള്‍ ദ ബ്രത്ത്സ്’, ഡോക്യുമെൻ്ററി ഷോര്‍ട് ഫിലിം വിഭാഗത്തില്‍ ‘ദി എലെഫന്റ് വിസ്പേഴ്സും’ എന്നിവയ്ക്കും ഓസ്കര്‍ നാമനിര്‍ദേശത്തിന് സാധ്യതയുണ്ട്.

‘ദി ഫേബള്‍മാന്‍സ്’, ‘ട്രയാങ്കിള്‍ ഓഫ് മാഡ്നസ്’, ‘ദ ബാന്‍ഷീസ് ഓഫ് ഇനിഷെറിന്‍’ എന്നിവയ്ക്ക് നാമനിര്‍ദേശ പട്ടികയില്‍ മുൻനിര ലഭിക്കുമെന്നാണ് സൂചന. ജെയിംസ് കാമറൂണിൻ്റെ ‘അവതാര്‍ ദി വെ ഓഫ് വാട്ടര്‍’, ടോം ക്രൂസിൻ്റെ ‘ടോപ് ഗണ്‍ മാവെറിക്’ എന്നിവയും മികച്ച ചിത്രമാകാന്‍ മല്‍സരിക്കുന്നുണ്ട്. ഒരാഴ്ച നീണ്ട വോട്ടെടുപ്പ് കഴിഞ്ഞ ചൊവ്വാഴ്ച അവസാനിച്ചിരുന്നു.

സാമുവല്‍ ഗോള്‍ഡ്‍വിന്‍ തിയറ്ററിൽ നടക്കുന്ന ചടങ്ങില്‍ അലിസന്‍ വില്യംസും റിസ് അഹ്മദും ചേര്‍ന്ന് 23 വിഭാഗങ്ങളിലെ നാമനിര്‍ദേശ പട്ടിക പ്രഖ്യാപിക്കും. മാര്‍ച്ച് 12നാണ് ഓസ്കര്‍ പുരസ്കാര പ്രഖ്യാപനം നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ചെവിക്കല്ല് നോക്കി രഞ്ജിത്ത് അടിച്ചു’; വെളിപ്പെടുത്തി ആലപ്പി അഷ്റഫ്

മോഹൻലാൽ നായകനായ ഷാജി കൈലാസ് ചിത്രം ആറാം തമ്പുരാന്റെ സെറ്റിൽ വെച്ച് നടൻ ഒടുവിൽ ഉണ്ണികൃഷ്‌ണനെ സംവിധായകൻ രഞ്ജിത്ത് മുഖത്തടിച്ചുവെന്ന വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്....

ലോകബാങ്കിൻ്റെ ആഗോള ഭരണ സൂചികയിൽ ഖത്തറിന് മുന്നേറ്റം; മിഡിലീസ്റ്റിൽ ഒന്നാമത്

2024ലെ പ്രധാന ആഗോള ഭരണ സൂചികകളിൽ മിഡിലീസ്റ്റ് മേഖലയിൽ ഖത്തറിന് ഒന്നാം സ്ഥാനം. ലോക ബാങ്ക് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഖത്തറിന് മുന്നേറ്റം. രാഷ്ട്രീയ സ്ഥിരതാ...

നാട്ടിക അപകടം; ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

തൃശൂർ നാട്ടികയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ലോറിയപകടത്തിൽ ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കേസെടുത്തു. ആലക്കോട് സ്വദേശികളായ ബെന്നിക്കും അലക്‌സിനുമെതിരെയാണ് കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം....

ഗ്രീൻ മൊബിലിറ്റി വാരം; റാസൽഖൈമയിലെ സിറ്റി ബസുകളിൽ ഇന്ന് സൗജന്യ യാത്ര

പൊതുജനങ്ങൾക്ക് ഇന്ന് (നവംബർ 26) റാസൽഖൈമയിലെ സിറ്റി ബസുകളിൽ സൗജന്യ യാത്ര നടത്താം. ഗ്രീൻ മൊബിലിറ്റി വാരത്തോടനുബന്ധിച്ച് റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റിയാണ്(റക്‌ത) സിറ്റി ബസുകളിൽ...