‘അയ്യര് കണ്ട ദുബായ്’ ചിത്രത്തിന്‍റെ ടൈറ്റിൽ പുറത്ത്; വമ്പന്‍ താരനിര, ഷൂട്ടിംഗ് ദുബായില്‍ ആരംഭിക്കും

Date:

Share post:

മലയാളികളെ പൊട്ടിച്ചിരിപ്പിക്കാന്‍ ഒരു സിനിമകൂടി അണിയറയില്‍ ഒരുങ്ങുന്നു. മുകേഷും ഉര്‍വ്വശിയും ഒന്നിക്കുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനും ഷൈന്‍ ടോം ചാക്കോയും ഉൾപ്പടെ വന്‍താരനിരയാണ് പ്രത്യക്ഷപ്പെടുന്നത്. വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിഘ്‌നേഷ് വിജയകുമാർ നിർമ്മിച്ച് എം.എ നിഷാദ് രചനയും സംവിധാനം ചെയ്യുന്ന ചിത്രത്തിന് അയ്യര് കണ്ട ദുബായ് എന്ന് പേരിട്ടു.

ചിത്രത്തിന്‍റെ ടൈറ്റിൽ ലോഞ്ച് ചടങ്ങിൽ സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവനും സിനിമ രംഗത്തെ പ്രമുഖരും പങ്കെടുത്തു. സിനിമ ജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വർഷത്തിൽ ആണ് അയ്യര് കണ്ട ദുബായ് എന്ന ചിത്രവുമായി എം.എ നിഷാദ് എത്തുന്നത്. ഒരു മുഴുനീള കോമഡി എന്റർടെയ്നർ ആയിരിക്കും സിനിമ എന്ന് സംവിധായകന്‍ സൂചിപ്പിച്ചു.

സംവിധായകൻ സിബി മലയിൽ സിനിമയുടെ ടൈറ്റിൽ ലോഞ്ച് നിർവഹിച്ചു. വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ലോഗോ സംവിധായകൻ ജോഷി പുറത്തിറക്കി. സിനിമയുടെ കാസ്റ്റ് & ക്രൂ ലിസ്റ്റ് പ്രമുഖ നിർമ്മാതാവ് സിയാദ് കോക്കര്‍ പ്രകാശനം ചെയ്തു. നിർമ്മാതാവ് വിഘ്‌നേഷ് വിജയകുമാർ സ്വാഗതം പറഞ്ഞു.

മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, എന്നിവര്‍ക്ക് പുറമെ ദുർഗ കൃഷ്ണ, ജഫാർ ഇടുക്കി, സോഹൻ സീനുലാൽ, സുനിൽ സുഗത, പ്രജോദ് കലാഭവൻ, ദിവ്യ എം നായർ, രശ്മി അനിൽ, തെസ്നി ഖാൻ തുടങ്ങി  നിരവധി  താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.  ടെറ്റില്‍ ലോഞ്ച് ചടങ്ങില്‍ നടൻ ഇർഷാദ്, കൈലാഷ് തുടങ്ങിയവരും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

സിനിമയുടെ ഷൂട്ടിംഗ് ഉടൻ ദുബായിൽ തുടങ്ങും. വെൽത്ത് ഐ സിനിമയുടെ ബാനറിൽ വരുന്ന ആദ്യ ചിത്രമാണ് അയ്യര് കണ്ട ദുബായ്. സിദ്ധാർത്ഥ് രാമസ്വാമി ഛായാഗ്രഹണം നിര്‍വ്വഹിക്കും. ആനന്ദ് മധുസൂദനനാണ് സംഗീതം. പ്രഭാവര്‍മ്മ വരികൾ എ‍ഴുതും. റഫീഖ് അഹമ്മദ്, ഹരിനാരായണൻ, മനു മഞ്ജിത് എന്നിവരുടെ ഗാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ജോണ്‍ കുട്ടിയാണ് ചിത്രത്തിന്റെ എഡിറ്റര്‍. രാജകൃഷ്ണന്‍ ശബ്ദലേഖനം നിര്‍വ്വഹിക്കുമ്പോൾ പ്രദീപ് എംവിയാണ് കലാസംവിധാനം നിര്‍വഹിക്കുക.

കാല്‍ നൂറ്റാണ്ട് പിന്നിട്ട് സംവിധായകന്‍

മലയാള ചലചിത്ര ലോകത്ത് എം.എ നിഷാദിന്റെ പേര് അടയാളപ്പെടുത്തിയിട്ട് കാല്‍ നൂറ്റാണ്ട്. പോസ്റ്റര്‍ ലോഞ്ചിനോട് അനുബന്ധിച്ച് നടന്ന വാർഷികാഘോഷം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എം.എ നിഷാദിന്റെ സിനിമകളിലെ നിർമ്മാതാക്കളെയും സംവിധായകരെയും എഴുത്തുകാരെയും ആദരിച്ചു.

1997ൽ പുറത്തിറങ്ങിയ ഒരാൾ മാത്രം എന്ന സിനിമ നിർമ്മിച്ചു കൊണ്ടാണ് എം.എ നിഷാദ് സിനിമ രംഗത്തേക്ക് എത്തുന്നത്. ചിത്രത്തിന്റെ സംവിധായകൻ സത്യൻ അന്തിക്കാടിനേയും ചടങ്ങില്‍ ആദരിച്ചു. ട്രെന്റുകൾ അല്ല സിനിമയുടെ കഥ നല്ലതാണെങ്കിലും പ്രേക്ഷകർ തീയ്യേറ്ററിൽ എത്തുമെന്ന് സത്യൻ അന്തിക്കാട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ദുബായിലെ ബസ് റൂട്ടിൽ താത്കാലിക മാറ്റങ്ങൾ പ്രഖ്യാപിച്ച് ആർടിഎ

യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായിലെ ബസ് റൂട്ടിൽ താത്കാലിക മാറ്റങ്ങൾ പ്രഖ്യാപിച്ച് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). ദുബായിക്കും അബുദാബിക്കും ഇടയിലുള്ള ബസ്...

സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

നടനും നിർമ്മാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക...

ഏഴ് ദിവസത്തേയ്ക്ക് സൗജന്യ 53 ജിബി ഡാറ്റ; യുഎഇ ദേശീയ ദിനത്തിൽ വമ്പൻ ഓഫറുമായി ഡു

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം ഓപ്പറേറ്റർ ഡു. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ഏഴ് ദിവസത്തേക്ക് 53 ജിബി...

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത് സൗദി ഭരണാധികാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176...