ജോഷിമഠ് പൂർണമായും ഇടിഞ്ഞുതാഴുമെന്ന് ഐഎസ്ആർഒയുടെ മുന്നറിയിപ്പ്

Date:

Share post:

ജോഷിമഠിൻ്റെ വലിയൊരു ഭാഗം പൂർണമായും ഇടിഞ്ഞുതാഴുമെന്ന് ഐഎസ്ആർഒ മുന്നറിയിപ്പ് നൽകി. ഭൂമി ഇടിഞ്ഞുതാഴുന്നത് വേഗത്തിലാണ്. 2022 ഡിസംബർ 27 മുതൽ 2023 ജനുവരി 8 വരെ 12 ദിവസത്തിനുള്ളിൽ 5.4 സെന്റീമീറ്റർ ഇടിഞ്ഞുതാണിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ മുതൽ നവംബർ വരെ ആകെ 8.9 സെന്റീമീറ്റർ മാത്രം ഇടിഞ്ഞു താഴ്ന്ന അവസ്ഥയിൽ നിന്നാണ് ഈ അടുത്ത ദിവസങ്ങളിൽ ഭൂമി താഴുന്നതിൻ്റെ വേഗത കൂടിയത്.

ഐഎസ്ആർഒയുടെ നാഷനൽ റിമോട്ട് സെൻസിങ് സെന്ററാണ് (എൻആർഎസ്‌സി) ജോഷിമഠിൻ്റെ ഉപഗ്രഹ ചിത്രങ്ങൾ വിലയിരുത്തി പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ഐഎസ്ആർഒയുടെ കാർട്ടോസാറ്റ് – 2എസ് ഉപഗ്രഹമാണ് ചിത്രങ്ങളെടുത്തത്.

സൈന്യത്തിൻ്റെ ഹെലിപ്പാഡും നരസിംഹ ക്ഷേത്രവും ഉൾപ്പെടെ ജോഷിമഠ് നഗരഭാഗം മുഴുവൻ താഴുന്നതായി ഉപഗ്രഹ ചിത്രങ്ങളിൽ കാണാം. ജോഷിമഠ് – ഓലി റോഡും ഇടിഞ്ഞു താഴുമെന്ന് വ്യക്തം. വീടുകളിലും റോഡുകളിലും രൂപപ്പെട്ട വിള്ളലുകൾ ശാസ്ത്രസംഘം വിശദമായി പരിശോധിച്ച് വിശദമായ റിപ്പോർട്ട് ഉടനടി സമർപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....