റിയാദിലെ റോഡുകളില്‍ ഗതാഗതത്തിരക്ക് ഒഴിവാക്കാനുളള നീക്കങ്ങളുമായി അധികൃതര്‍. ഞായറാഴ്ച ഗതാഗത വകുപ്പ് സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ നിരവധി നിര്‍ദ്ദേശങ്ങളാണ് ഉയര്‍ന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമയക്രമം മാറ്റിയും ഓഫീസുകളില്‍ ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തിയും തിരക്ക് കുറയ്ക്കുന്ന നടപടികളും ആലോചനയിലുണ്ട്.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വര്‍ക്ക് ഫ്രം ഹോം രീതി പ്രോത്സാഹിപ്പിക്കാനും തീരുമാനമായി. കൂടുതല്‍ നിര്‍ദ്ദേശങ്ങൾ വിദഗ്ദ്ധ സമിതി പഠിച്ച ശേഷമാകും നടപ്പാക്കുക. റോഡുകളിലെ തിരക്ക് കുറച്ച് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാമ് ഗതാഗത വകുപ്പിന്റെ നീക്കങ്ങൾ. ഹൈവേകള്‍ക്കായി മികച്ച പ്രവര്‍ത്തന മാതൃക തയ്യാറാക്കുമെന്നും ട്രാഫിക് സിഗ്നലുകള്‍ പുനക്രമീകരിക്കുമെന്നും ഗതാഗത വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
സൗദി തലസ്ഥാനമായ റിയാദിലെ റോഡുകളില്‍ പ്രതിദിനം പതിനാറ് ദശലക്ഷം യാത്രകളാണ് നടക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. 90 ശതമാനം യാത്രകളും സ്വകാര്യ വാഹനങ്ങളാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.അതേസമയം പ്രതിദിന യാത്രകളുടെ രണ്ടു ശതമാനം മാത്രമാണ് പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്നതെന്നാണ് കണക്കുകൾ.