നോട്ട് നിരോധനം സാധുവെന്ന് സുപ്രീം കോടതി. നോട്ട് പിൻവലിച്ച കേന്ദ്ര സർക്കാർ നടപടിയെ തെറ്റിദ്ധരിക്കാനാകില്ലെന്ന് ജസ്റ്റിസ് ബി.ആർ ഗവായ് വിധിപ്രസ്താവത്തിൽ അറിയിച്ചു. കേന്ദ്രസർക്കാർ ഉചിതമായ നടപടികൾ കൈക്കൊണ്ടാണ് നോട്ട് നിരോധനം നടപ്പാക്കിയതെന്നാണ് സുപ്രീം കോടതി നിരീക്ഷണം.
കേസ് പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ചിൽ നാല് ജഡ്ജിമാരും കേന്ദ്രസർക്കാരിന് അനുകൂലമായി വിധി പറഞ്ഞു. ജസ്റ്റിസ് നാഗരത്ന മാത്രം ഭിന്ന വിധി പുറപ്പെടുവിച്ചു.
2016 നവംബർ എട്ടിന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച നോട്ട് അസാധുവാക്കലിനെ ചോദ്യം ചെയ്ത 58 ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. സാമ്പത്തിക വിഷയങ്ങളിൽ ഇടപെടാനുള്ള കോടതിയുടെ അവകാശം പരിമിതമാണെന്ന് കാട്ടി ഹർജ്ജികളെ എതിർത്ത് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.