ലോകകപ്പ് പ്രതിഫലം മൊറോക്കോയിലെ ദരിദ്രർക്ക് സമർപ്പിച്ച് ഹകീം സിയേഷ്

Date:

Share post:

ഖത്തർ ലോകകപ്പിൽ ഫുട്ബോൾ ആരാധകരുടെ ഹൃദയം കവർന്ന മൊറോക്കോ ടീമിൻ്റെ മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് ചെൽസി മിഡ്ഫീൽഡർ ഹക്കീം സിയേഷ്. നാട്ടിൽ തിരിച്ചെത്തിയതിനു പിന്നാലെ മനസ്സുനിറക്കുന്ന വാർത്തയാണ് സിയേഷിനെ കുറിച്ച് പുറത്തുവരുന്നത്. ഇത്തവണ ലോകകപ്പിൽനിന്ന് സ്വന്തമാക്കിയ സമ്പാദ്യം മുഴുവൻ സ്വന്തം നാട്ടിലെ ദരിദ്രർക്കു നൽകാൻ തീരുമാനിച്ചിരിക്കുകയാണ് സിയേഷ്.

സെമി വരെ എത്തിയ മൊറോക്കോ സംഘത്തിൽ നിന്ന് 2,77,575 പൗണ്ട് (ഏകദേശം 2.63 കോടി രൂപ) ആണ് ഹകീം സിയേഷിനു ലഭിക്കുക. ഈ തുക ജീവകാരുണ്യ പ്രവർത്തനത്തിനായി മാറ്റിവയ്ക്കുമെന്ന് മാധ്യമപ്രവർത്തകൻ ഖാലിദ് ബെയ്ദൂനിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

‘എൻ്റെ ലോകകപ്പ് സമ്പാദ്യം ആവശ്യക്കാരായ പാവങ്ങൾക്കുള്ളതാണ്. പണത്തിനു വേണ്ടിയല്ല ഞാൻ മൊറോക്കോയ്ക്കായി കളിച്ചത്. ഹൃദയത്തിൽ നിന്നെടുത്ത തീരുമാനമാണിത്.’ -ഹകീം സിയേഷ് പറഞ്ഞതായി ഖാലിദ് ട്വീറ്റ് ചെയ്തു. മൊറോക്കോ ടീമിലെ മറ്റു താരങ്ങളും ലോകകപ്പ് പ്രതിഫലം മൊറോക്കോയിലെ ദരിദ്രരായ കുടുംബങ്ങൾക്ക് നൽകാൻ തീരുമാനിച്ചതായി ഖാലിദ് പറഞ്ഞു.

2015ൽ മൊറോക്കോ ദേശീയ ടീമിലെത്തിയ ഹകീം സിയേഷ് ഇതുവരെ ശമ്പളം വാങ്ങിയിട്ടില്ലെന്ന് മുൻപ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ടീമിൻ്റെ പരിശീലന സമയത്തടക്കം ലഭിച്ച ബോണസ് തുക ജീവകാരുണ്യ പ്രവർത്തനത്തിനും ടീമിലെ മറ്റ് ജീവനക്കാർക്കും നൽകാറാണ് പതിവെന്ന് മൊറോക്കൻ മാധ്യമമായ ‘അറബിക് പോസ്റ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ് ഹകീം സിയേഷ്. കുട്ടികളുടെയും യുവാക്കളുടെയും ഉന്നമനത്തിന് വേണ്ടി ‘സ്വീപ്’ എന്ന പേരിൽ പ്രത്യേക പദ്ധതി സിയേഷ് മൊറോക്കോയിൽ നടത്തുന്നുണ്ട്. മൊറോക്കൻ ലീഗിൽ കളിക്കുന്ന അൽ ദരിയൂഷ് ക്ലബിന് സാമ്പത്തിക പ്രതിസന്ധിക്കിടെ വൻതുക സംഭാവന ചെയ്ത് താരം പിന്തുണ നൽകിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...