പരീക്ഷയ്ക്ക് മുമ്പുള്ള ഉത്കണ്ഠ മിക്ക ആളുകളും ഒരു ഘട്ടത്തിൽ അനുഭവിച്ചിട്ടുള്ള ഒന്നാണ്. എന്നാല്‍ പഠനത്തിനായുളള അധ്വാനവും ഉത്കണ്്ഠയും പരീക്ഷക്കായി തയ്യാറെടുത്ത വിദ്യാര്‍ത്ഥികളുടെ റിസര്‍ട്ട് മോശമാകുന്നതിന് കാരണമാകില്ലെന്ന് പഠനം. ഒരുപറ്റം വിദ്യാര്‍ത്ഥികളില്‍ നടത്തിയ പരിശോധനാഫലമാണ് പുറത്തുവന്നത്.
മെഡിക്കൽ വിദ്യാർത്ഥികളിൽ പഠനം
ഫ്രാങ്ക്ഫർട്ടിലെ ലെയ്ബ്നിസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ആൻഡ് ഇൻഫർമേഷൻ ഇൻ എജ്യുക്കേഷനിലെ ഒരു സംഘമാണ് പരീക്ഷാര്‍ത്ഥികളില്‍ പഠനം നടത്തിയത്. ഡിജിറ്റൽ ലേണിംഗ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഉയർന്ന തലത്തിലുള്ള പരീക്ഷയ്ക്ക് തയ്യാറെടുത്ത 309 മെഡിക്കൽ വിദ്യാർത്ഥികളിൽ നിന്നുള്ള വിവരങ്ങളാണ് ശേഖരിച്ചത്. ഗവേഷകർ പഠന പ്ലാറ്റ്‌ഫോമിൽ നിന്നുള്ള ലോഗ് ഫയലുകൾ ഉപയോഗിക്കുകയും പരീക്ഷാ തയ്യാറെടുപ്പ് ഘട്ടത്തിലെ വിദ്യാർത്ഥികളുടെ അറിവിന്റെ നിലവാരവും അന്തിമ പരീക്ഷകൾക്ക് മുമ്പുള്ള മോക്ക് പരീക്ഷകളിലെ അവരുടെ ശരാശരി പ്രകടനം വിലയിരുത്തുകയും ചെയ്തു.
ഉത്കണ്ഠയെ മറികടക്കുന്നവര്‍
വിദ്യാർത്ഥികൾ പരീക്ഷക്ക് തയ്യാറെടുത്തിട്ടുണ്ടെങ്കില്‍ ഉത്കണ്ഠയെ മറികടക്കുമെന്നാണ് പഠനം തെളിയിച്ചത്. വിദ്യാര്‍ത്ഥികൾ നന്നായി പഠിക്കുന്നിടത്തോളം കാലം പ്രകടനത്തെ ബാധിക്കില്ല. പഠനമികവുളളവര്‍ ഉത്കണ്ഠയെ മറികടക്കുമെന്നും പഠനം തെളിയിച്ചു. അതേസമയം പരീക്ഷക്കായി തയ്യാറെടുക്കാത്തവര്‍ ഉത്കണ്ഠാകുലരായാല്‍ അവരുടെ ശരാശരി നിലവാരത്തേക്കാൾ താഴെ ഫലം നല്‍കുന്നതും പഠനത്തില്‍ ശ്രദ്ധയില്‍പ്പെട്ടെന്ന് ഗവേഷകര്‍ സൂചിപ്പിച്ചു.
ശ്രദ്ധയും അറിവും പ്രധാനം
ദുബായിലെ കനേഡിയന്‍ യൂണിവേഴ്സിറ്റിയിലേയും അമേരിക്കന്‍ അക്കാദമിയിലേയും വിദഗ്ദ്ധര്‍ പഠനത്തിന്‍റെ ഭാഗമായി വിലയിരുത്തലുകൾ നടത്തി.വെല്ലുവിളികൾ ഏറ്റെടുക്കാന്‍ തയ്യാറായവര്‍ക്ക് ഉത്കണ്ഠയെ നിയന്ത്രണവിധേയമാക്കാമെന്നും ഗേവേഷകര്‍ കണ്ടെത്തി. ശ്രദ്ധയും അറിവുമാണ് പരീക്ഷാഫലത്തെ സ്വാധീനിക്കുന്നത്. ഉത്കണ്ഠ ശരിയായ ട്രാക്കില്‍ വിദ്യാര്‍ത്ഥികളെ നിലനിര്‍ത്താന്‍ സഹായിക്കുന്നുണ്ടെന്നും പഠനം വിശകലനം ചെയ്തു. വിദ്യാർത്ഥികൾക്ക് പ്രശ്‌നപരിഹാരവും നവീകരണവും വിമർശനാത്മക ചിന്താശേഷിയും ആവശ്യമാണെന്നും പഠനം വ്യക്തമാക്കി