ഗവര്‍ണറുടെ ക്രിസ്മസ് ക്ഷണം സര്‍ക്കാര്‍ നിരസിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ നൽകുന്ന ക്രിസ്മസ് ആഘോഷ വിരുന്നില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്. ഈ മാസം 14ന് രാജ്ഭവനില്‍ നടത്തുന്ന ആഘോഷ പരിപാടിയിലേക്കാണ് ഗവര്‍ണര്‍ മന്ത്രിമാരെ ക്ഷണിച്ചത്.
14ന് വൈകിട്ടാണ് ആഘോഷ പരിപാടികള്‍ രാജ്ഭവനിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ക്രിസ്മസ് ആഘോഷത്തിന് മതപുരോഹിതന്മാരാണ് പങ്കെടുത്തത്. ഇത്തവണ ഗവര്‍ണറുമായുള്ള തുറന്ന പോരിനിടെയാണ് ക്രിസ്മസ് ക്ഷണമുണ്ടായതും സർക്കാർ നിരസിച്ചിരിക്കുന്നതും.
മുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ചീഫ് സെക്രട്ടറി, വകുപ്പു സെക്രട്ടറിമാര്‍ എന്നിവരെയും ഒപ്പം മതനേതാക്കളെയും ആഘോഷത്തിലേക്ക് ക്ഷണിച്ചിരുന്നു. തിരുവനന്തപുരത്തെ ചടങ്ങിനുശേഷം കൊച്ചിയിലും കോഴിക്കോട്ടും ക്രിസ്മസ് ആഘോഷം നടത്താനും രാജ്ഭവന്‍ അധികൃതരോട് ഗവര്‍ണര്‍ നിര്‍ദേശിച്ചു. തലസ്ഥാനത്ത് ഈ വര്‍ഷത്തെ ഓണം വാരാഘോഷ സമാപന പരിപാടി നടക്കുമ്പോൾ ഗവര്‍ണറെ സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു.