ലോകകപ്പിലെ ക്വാർട്ടർ ഫൈനൽ ഇന്നുമുതൽ

Date:

Share post:

ഖത്തർ ലോകകപ്പിൽ ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്നുമുതൽ തുടക്കം. ബ്രസീലും അർജൻ്റീനയും ആവേശപ്പോരാട്ടത്തിനായി ഇന്ന് കളത്തിലിറങ്ങും. ബ്രസീൽ ക്രൊയേഷ്യയ്ക്കെതിരെ ഇറങ്ങുമ്പോൾ നെതർലൻഡ്സ് ആണ് അർജൻ്റീനയുടെ എതിരാളികൾ.

ലോകകപ്പിൽ ഇതുവരെ നാല് തവണയാണ് ബ്രസീൽ-അർജൻ്റീന മത്സരം നടന്നിട്ടുള്ളത്. രണ്ട് തവണയും ബ്രസീൽ ജയിച്ചപ്പോൾ ഒരു ജയം അര്‍ജൻ്റീന നേടി. ഒരു മത്സരം സമനിലയുമായി. 32 വര്‍ഷം മുൻപ് ഇറ്റലിയിൽ നടന്ന ലോകകപ്പിലാണ് അവസാനം ഏറ്റുമുട്ടിയത്. ഏകപക്ഷീയമായ ഒരു ഗോളിന് അന്ന് അർജൻ്റീന ജയിച്ചുകയറി.

ബ്രസീലും-അ‍ര്‍ജൻ്റീനയും സെമിയിൽ കയറിയാൽ അതോടെ ചരിത്രമാകും. ഇന്ന് ക്രോയേഷ്യയും നെതർലാൻഡ്സും അട്ടിമറി നടത്തിയില്ലെങ്കിൽ ഡിസംബര്‍ 14ന് രാത്രി 12.30 രാത്രി നെയ്മറും മെസ്സിയും നേർക്കുനേർ വരും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...