ഫ്രാന്‍സ് സൂപ്പര്‍ സ്ട്രൈക്കര്‍ കരീം ബെന്‍സേമ ലോകകപ്പ് ടീമിനൊപ്പം എത്തുന്നു. പരിക്ക് ഭേദമാകുന്നതായും ഖത്തറിലേക്ക് ഉടന്‍ വരുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ലോകകപ്പ് കളിക്കാൻ ഖത്തറിലേക്ക് വന്ന ഫ്രാന്‍സിന് ആദ്യ തിരിച്ചടി കരീം ബെന്‍സേമയുടെ പരിക്കായിരുന്നു. ടീമിനൊപ്പം ഖത്തറിലെത്തിയ ബെന്‍സേമയ്ക്ക് തിരികെ പോകേണ്ടി വന്നു.
ബെന്‍സേമയെ കോച്ച് ദിദിയെ ദഷാം ടീം ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയിരുന്നില്ല. പരിക്ക് ഭേദമാകാത്തതിനാൽ ബെന്‍സേമ ചികിത്സക്കായി തിരികെ സ്പെയിനിലേക്ക് മടങ്ങിയിരുന്നു. ഇനി തിരികെ ടീമിനൊപ്പം ചേരാനാകില്ലെങ്കിലും ഫ്രാന്‍സ് കപ്പ് അടിച്ചാൽ വിജയികള്‍ക്കുള്ള മെഡലിന് ഫിഫ ചട്ടം അനുസരിച്ച് ബെന്‍സേമയും അര്‍ഹനാകുമായിരുന്നു. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും മറ്റ് കാരണങ്ങളാല്‍ ടീമിലേക്ക് പരിഗണിക്കാതിരുന്ന ബന്‍സേമയ്ക്ക് കാത്തിരുന്ന് കിട്ടിയ അവസരമായിരുന്നു ഇത്തവണ.