ഖത്തർ ലോകകപ്പിലെ ആദ്യപാദ മത്സരങ്ങൾ പൂർത്തിയായി

Date:

Share post:

ലോകകപ്പിൽ ആദ്യ 5 ദിവസം പിന്നിടുമ്പോൾ മത്സരങ്ങളിൽ കണ്ടത് ഏഷ്യൻ അട്ടിമറിയാണ്. 5 ദിവസത്തിനിടെ 2 വമ്പൻ അട്ടിമറികളാണ് ഏഷ്യൻ ടീമുകൾ കളത്തിൽ നടത്തിയത്. അർജൻ്റീനയെ സൗദി അറേബ്യയും ജർമനിയെ ജപ്പാനും കീഴടക്കിയപ്പോൾ യുറഗ്വായെ ദക്ഷിണ കൊറിയ സമനിലയിൽ കുരുക്കി. 5 ആഫ്രിക്കൻ ടീമുകൾ മത്സരിച്ചതിൽ ഗോൾ നേടിയത് ഘാന മാത്രമാണ്. ഡെന്മാർക്ക്, ക്രൊയേഷ്യ എന്നീ യൂറോപ്യൻ വമ്പൻമാർക്ക് കാലിടറിയപ്പോൾ സ്പെയിനും ഇംഗ്ലണ്ടും ആദ്യ മത്സരത്തിൽ തിളങ്ങി.
ഖത്തർ ലോകകപ്പിൽ 32 ടീമുകളും ഓരോ മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ 5 മത്സരങ്ങളിൽ ഇൻജുറി ടൈം കാൽ മണിക്കൂർ പിന്നിട്ടു. വാർ പരിശോധന കൂടി വന്നതോടെ ഇൻജുറി ടൈമിൽ വർധനയുണ്ടായി.

മികച്ച സ്കോറർമാർ
ആദ്യ മത്സരത്തിൽ 2 ഗോൾ നേടിയ കളിക്കാർ 6 പേരുണ്ട്. ബുകായോ സാക്ക(ഇംഗ്ലണ്ട്), എന്നർ വലൻസിയ(ഇക്വഡോർ), ഒളിവർ ജിറൂദ്(ഫ്രാൻസ്), ഫെറാൻ ടോറസ്(സ്പെയിൻ), മെഹ്ദി താരിമി (ഇറാൻ), റിച്ചാർലിസൺ(ബ്രസീൽ) എന്നിവരാണ് തുടക്കത്തിലെ ടോപ് സ്കോറർമാർ.

അസിസ്റ്റ്
കഴിഞ്ഞ തവണ 6 ഗോൾ നേടി ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ ഇംഗ്ലണ്ട് നായകൻ ഹാരി കെയ്നാണ് 2 അസിസ്റ്റുമായി മുന്നിലുള്ളത്. പോർച്ചുഗൽ താരം ബ്രൂണോ ഫെർണാണ്ടസും രണ്ടു ഗോളിന് വഴിയൊരുക്കി.

ഗോൾ അവസരങ്ങൾ
ഫ്രാൻസിൻ്റെ അന്റോയ്ൻ ഗ്രീസ്മാൻ ഓസ്ട്രേലിയയ്ക്കെതിരെ 6 ഗോളവസരങ്ങൾ ഒരുക്കിയതാണ് കണക്കിൽ മുന്നിൽ നിൽക്കുന്നത്. ഡെന്മാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സൺ ടുനീസിയയ്ക്കെതിരെ 5 ഗോളവസരങ്ങൾ സൃഷ്ടിച്ചിരുന്നു.

ഗോൾ ഷോട്ടുകൾ
അർജൻ്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സിയും ജർമനിയുടെ ഇൽകെ ഗുണ്ടോവാനുമാണ് ഗോൾ ഷോട്ടിൽ മുന്നിൽ നിൽക്കുന്നത്. ഇരുവരും ഗോൾ ലക്ഷ്യമാക്കി 3 ഷോട്ടുകൾ വീതം പായിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....