യുഎഇ മധ്യസ്ഥത : റഷ്യയും യുക്രൈനും തടവുകാരെ കൈമാറും

Date:

Share post:

ഒരു വര്‍ഷത്തിലധികമായി നീണ്ടുനില്‍ക്കുന്ന റഷ്യ – യുക്രൈന്‍ യുദ്ധത്തിന് അയവുവരുത്താനുളള യുഎഇ നീക്കങ്ങൾ ഫലം കാണുന്നു. ഇരു രാജ്യങ്ങളിലേയും ത​ട​വു​കാ​രു​ടെ കൈ​മാ​റ്റ​ത്തി​ന് ധാരണയായി. യു​ക്രെ​യ്ൻ, റ​ഷ്യ​ൻ അ​ധി​കൃ​തരുമായി അബുദാബിയില്‍ ർ നടത്തിയ ചർച്ചയിലാണ് ധാരണയായത്.

ഏ​ഷ്യ, ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കുളള റഷ്യയുടെ അ​മോ​ണി​യ ക​യ​റ്റുമതിയെ യുക്രൈന്‍ തടിയില്ലെന്നും ധാരണയായി. യു​ക്രെ​യ്നി​ലെ പൈ​പ്പ് ലൈ​ൻ വ​ഴി​യാ​ണ് അമോണിയ നീക്കം നടത്തുന്നത്. അ​മോ​ണി​യ ക​യ​റ്റു​മ​തി ത​ട​സ്സ​പ്പെ​ടാ​തി​രി​ക്ക​ണ​മെ​ങ്കി​ൽ മൈ​ക്കോ​ലൈ​വ് തു​റ​മു​ഖം തു​റ​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് യുക്രൈൻ നേരത്തെ നിബന്ധന വച്ചിരുന്നു. യുഎഇയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ ഇരു‍‍വിഭാഗവും വിട്ടുവീ‍ഴ്ചകൾക്ക് തയ്യാറായെന്നാണ് സൂചന.

നേരത്തെ യു.​എ​ന്നി​ന്റെ​യും തു​ർ​ക്കി​യ​യു​ടെ​യും മ​ധ്യ​സ്ഥ​ത​യി​ൽ നടന്ന ചര്‍ച്ചകളില്‍ ഭക്ഷ്യാ ധാന്യത്തിന്‍റേയും വളത്തിന്‍റേയും കയറ്റുമകിയ്ക്ക് റഷ്യ യുക്രൈനെ അനുവദിച്ചിരുന്നു. ഭ​ക്ഷ്യ​ക്ഷാ​മം ത​ട​യാ​ൻ​ ല​ക്ഷ്യ​മി​ട്ടു​ള്ള ധാരണപ്രകാരമായിരുന്നു വിട്ടുവീ‍ഴ്ച.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....