അടങ്ങാത്ത അർജൻ്റീന പ്രേമം: മകന് പേര് വിളിച്ചു ‘മെസി’

Date:

Share post:

അർജൻ്റീന-സൗദി ലോകകപ്പ് മത്സരത്തിനിടെ തൃശൂർ ചാലക്കുടിയിൽ വ്യത്യസ്തമായ ഒരു പേരിടൽ നടന്നു. ചാലക്കുടി കല്ലൂപ്പറമ്പിൻ ഷനീർ-ഫാത്തിമ ദമ്പതികളാണ് കുഞ്ഞിന് ഐദിൻ മെസിയെന്ന് പേരിട്ടത്. നഗരസഭയുടെ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചായിരുന്നു പേരിടൽ ചടങ്ങ്.

ലയണൽ മെസി ഗോളടിച്ച സമയം ഷനീർ-ഫാത്തിമ ദമ്പതികളുടെ മകന് പേര് വീണു. ജനിച്ച് 28 ദിവസമായ കുഞ്ഞിൻ്റെ ചെവിയിൽ മൂന്ന് വട്ടം പിതാവ് പേര് ചൊല്ലി. ഐദിൻ മെസി.

അർജൻ്റീനയോടുള്ള അടങ്ങാത്ത ആരാധനയാണ് തീരുമാനത്തിന് പിന്നിൽ. തിങ്ങിനിറഞ്ഞ ചാലക്കുടി ഇൻഡോർ സ്റ്റേഡിയത്തിൽ
വച്ചായിരുന്നു പേരിടൽ.

ചടങ്ങിന് ശേഷം അർജൻ്റീനിയൻ പതാകയുടെ നിറമുള്ള കേക്ക് മുറിച്ച് മധുരം പങ്കുവച്ചു. ചാലക്കുടി നഗരസഭ ചെയർമാൻ എബി ജോർജും ചടങ്ങിൽ പങ്കെടുത്തു. സൗദിയോടുള്ള മത്സരത്തിൽ നിരാശയെങ്കിലും ലോകകപ്പിൽ ടീം മെസിയിലൂടെ തിരിച്ചുവരുമെന്ന
പ്രതീക്ഷയിലാണ് കുഞ്ഞുമെസിയുക്കൊപ്പം മാതാപിതാക്കൾ മടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

53-ാമത് ദേശീയ ദിനാഘോഷം; 14 മാർ​ഗ​നിർദേശങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം

ഡിസംബർ 2-ന് 53-ാമത് ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. വിവിധ ആഘോഷ പരിപാടികളും രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഈ...

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ്; പ്രഖ്യാപനവുമായി ദുബായ് ആർടിഎ

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ് പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). സത്വ ബസ് സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി...

‘പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ മാരകം’; പ്രേംകുമാർ

പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. സിനിമയും സീരിയലും വെബ്‌സീരീസുമെല്ലാം...

യുഎഇ ദേശീയ ദിനം; സാമ്പത്തിക വിപണികൾ ഡിസംബർ 2, 3 തിയതികളിൽ അടച്ചിടും

യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ സാമ്പത്തിക വിപണികൾ രണ്ട് ദിവസത്തേക്ക് അടച്ചിടും. സെക്യൂരിറ്റീസ് ആന്റ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്‌സിഎ)യാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 2,...