ലോകകപ്പ് വേദിയിൽ ബീയർ ആസ്വദിച്ച് കളികാണാൻ ഇരുന്നവർക്ക് നിരാശ: മദ്യവിൽപന ഇല്ലെന്ന് ഫിഫ

Date:

Share post:

ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ മദ്യം വില്‍ക്കുന്നില്ലെന്ന് ഫിഫയുടെ പ്രഖ്യാപനം. ഖത്തര്‍ സര്‍ക്കാരുമായി ഫിഫ നടത്തിയ ചര്‍ച്ചകള്‍ക്കു പിന്നാലെ വെള്ളിയാഴ്ചയാണ് ഫിഫ പ്രസ്താവനയിറക്കിയത്.

ലോകകപ്പ് കിക്കോഫിന് രണ്ടു ദിവസം മുമ്പാണ് ഫിഫയുടെ തീരുമാനം വന്നത്. പരസ്യമായി മദ്യപിക്കുന്നതിന് ഖത്തറിൽ കര്‍ശന നിരോധനമുണ്ട്. ലോകകപ്പ് കാണാനെത്തുന്ന വിദേശികള്‍ക്ക് നിരാശയുണ്ടാക്കുന്ന തീരുമാനമാണിത്.

എന്നാൽ, ഫാന്‍ ഫെസ്റ്റിവലിലും അനുമതിയുള്ള മറ്റിടങ്ങളിലും മദ്യവില്‍പ്പനയുണ്ടാകുമെന്നും ഫിഫ അറിയിച്ചു.

സ്റ്റേഡിയങ്ങളിൽ മദ്യവില്‍പ്പന അനുവദിക്കില്ലെന്ന ഖത്തര്‍ സര്‍ക്കാരിൻ്റെ നിലപാട് ഫിഫയ്ക്കും കനത്ത തിരിച്ചടി തന്നെയാണ്. ബിയര്‍ നിര്‍മ്മാതാക്കളായ എബി ഇന്‍ബെവിൻ്റെ ഉടമസ്ഥതയിലുള്ള ബഡ്‌വെയ്സര്‍ ആണ് ലോകകപ്പിൻ്റെ പ്രധാന സ്‌പോണ്‍സർ. കോടിക്കണക്കിന് രൂപയുടെ കരാറാണ് ഫിഫയ്ക്ക് ബഡ്‌വെയ്സറുമായുള്ളത്.

ഓരോ മത്സരത്തിന് മൂന്ന് മണിക്കൂറുകള്‍ക്ക് മുമ്പും മത്സരശേഷം ഒരു മണിക്കൂർ കഴിഞ്ഞും എട്ട് സ്റ്റേഡിയങ്ങളുടെയും ടിക്കറ്റ് പരിധിയില്‍ ആല്‍ക്കഹോളിക് ബിയര്‍ വില്‍ക്കാനായിരുന്നു ബഡ്‌വെയ്സർ പദ്ധതിയിട്ടത്. പുതിയ തീരുമാനത്തോടെ ഈ പദ്ധതി ഉപേക്ഷിക്കേണ്ടിവരും.

എങ്കിലും സ്റ്റേഡിയം പരിസരത്ത് തങ്ങളുടെ നോണ്‍ ആല്‍ക്കഹോളിക് ബിയറുകൾ വില്‍പ്പനയ്ക്കുണ്ടാകുമെന്ന് ബഡ്‌വെയ്‌സര്‍ അറിയിച്ചു.

സന്ദര്‍ശകര്‍ക്ക് വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ വിഭാഗത്തില്‍ നിന്ന് പോലും മദ്യം കൊണ്ടുവരാന്‍ പോലും ഖത്തറിൽ അനുമതിയില്ല. രാജ്യത്തെ ഏക മദ്യശാലയില്‍ നിന്നുപോലും മദ്യം വാങ്ങാന്‍ പലർക്കും സാധിക്കില്ല. എതാനും ചില ഹോട്ടലുകളിലെ ബാറുകളില്‍ മാത്രമാണ് മദ്യവില്‍പ്പനയുള്ളത്. അതും അര ലിറ്ററിന് 15 ഡോളര്‍ (ഏകദേശം 1225 ഇന്ത്യന്‍ രൂപ) നല്‍കണം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...