‘പാർക്കിൻ’ ഇനി സൗദിയിലും; പണമടച്ചുള്ള പാർക്കിംഗ് സേവനങ്ങൾ നൽകാനുള്ള കരാറിൽ ഒപ്പുവെച്ചു

Date:

Share post:

ദുബായിലെ ഏറ്റവും വലിയ പണമടച്ചുള്ള പൊതു പാർക്കിംഗ് സേവനങ്ങൾ നൽകുന്ന കമ്പനിയാണ് പാർക്കിൻ. ദുബായ് ആസ്ഥാനമായുള്ള പാർക്കിൻ കമ്പനി യുഎഇക്ക് പുറത്തേയ്ക്കും വ്യാപിക്കുന്നു. സൗദി അറേബ്യയിൽ പണമടച്ചുള്ള പാർക്കിംഗ് സേവനങ്ങൾ നൽകാനുള്ള കരാറിൽ ഒപ്പുവെച്ചിരിക്കുകയാണ് പാർക്കിൻ.

സൗദി കോൺഗ്ലോമറേറ്റ് ബാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് ആന്റ് ലോജിസ്റ്റിക് കമ്പനിയുമായാണ് പാർക്കിൻ കരാറിൽ ഒപ്പിട്ടത്. മുനിസിപ്പാലിറ്റികൾ, റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർ, ഷോപ്പിംഗ് സെൻ്ററുകൾ, ഹോട്ടലുകൾ, മറ്റ് വേദികൾ എന്നിവയുടെ നടത്തിപ്പുകാരുമായി സഹകരിച്ച് സൗദി വിപണിയിൽ പണമടച്ചുള്ള പാർക്കിംഗ് സേവനങ്ങൾ ആരംഭിക്കാനാണ് കമ്പനിയുടെ തീരുമാനം.

പാർക്കിംഗ് ലളിതമാക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനും ഉപഭോക്താക്കൾക്ക് തടസമില്ലാത്ത പാർക്കിംഗ് സംവിധാനം ഒരുക്കുന്നതിനുമായി എഐ, തത്സമയ ഡാറ്റാ വിശകലനം, ഡിജിറ്റൽ ഗേറ്റുകൾ, സെൻസറുകൾ, സ്മാർട്ട് ക്യാമറകൾ എന്നിവയുൾപ്പെടെയുള്ള നൂതന ഡിജിറ്റൽ സാങ്കേതികവിദ്യകൾ സ്വീകരിക്കുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായ് മെട്രോ ബ്ലൂ ലൈൻ പ​ദ്ധതി 2029 സെപ്റ്റംബർ 9ന് പൂർത്തിയാകുമെന്ന് ആർടിഎ

ദുബായ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെട്രോ ബ്ലൂ ലൈൻ പദ്ധതി 2029 സെപ്റ്റംബർ 9ന് പ്രവർത്തനം ആരംഭിക്കുമെന്ന് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ)...

ഷാർജയിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി മരണപ്പെട്ടു

ഷാർജയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി മരണപ്പെട്ടു. വളക്കൈ സിദ്ദിഖ് നഗറിലെ സി.പി.മുബഷിർ (28) ആണ് മരിച്ചത്. രണ്ട് മാസം മുൻപുണ്ടായ വാഹനാപകടത്തിൽ...

ദുബായിൽ ഇനി മൊബൈൽ ആപ്പ് വഴി മിനിബസിൽ സീറ്റ് ബുക്ക് ചെയ്യാം; പുതിയ സംവിധാനവുമായി ആർടിഎ

ദുബായിൽ മൊബൈൽ ആപ്പ് വഴി മിനിബസിൽ സീറ്റ് ബുക്ക് ചെയ്ത് ഇനി യാത്ര ചെയ്യാം. റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് പുതിയ പദ്ധതിക്ക് തുടക്കം...

രണ്ട് മാസത്തിനകം രണ്ട് ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കാനൊരുങ്ങി യുഎഇ

രണ്ട് മാസത്തിനുള്ളിൽ രണ്ട് ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കാനൊരുങ്ങി യുഎഇ. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും സുപ്രീം സ്പേസ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ...