400-ലധികം ‘ഗ്രീൻ ചാർജർ’ സ്റ്റേഷനുകൾ ആരംഭിക്കാനൊരുങ്ങി ദീവ; ഗ്രീൻ ചാർജിങ് കാർഡും ലഭ്യമാക്കും

Date:

Share post:

ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ ദുബായിൽ കൂടുതൽ സൗകര്യമൊരുങ്ങുന്നു. ദുബായ് ജലവൈദ്യുതി വകുപ്പിന്റെ (ദീവ) നേതൃത്വത്തിലാണ് ഗ്രീൻ ചാർജർ സ്റ്റേഷനുകൾ സജ്ജമാക്കുന്നത്. 400ലധികം ‘ഗ്രീൻ ചാർജർ’ സ്‌റ്റേഷനുകളാണ് നിലവിൽ വരിക.

ഇലക്ട്രിക് വാഹനങ്ങൾക്കായി 700 ചാർജിങ് സ്റ്റേഷനുകൾ നിലവിലുണ്ട്. ഇതിൽ മിക്ക ചാർജിങ് സ്‌റ്റേഷനുകളിലും ഒരേ സമയം രണ്ട് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സംവിധാനവുമുണ്ട്. ഇതിന് പുറമെയാണ് 400ലധികം ഗ്രീൻ ചാർജർ സ്റ്റേഷനുകളും സ്ഥാപിക്കുന്നത്.

ചാർജിങ് നടപടികൾ ലളിതമാക്കാൻ ഗ്രീൻ ചാർജിങ് കാർഡുകളും അധികൃതർ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. വൈദ്യുതി വാഹനം ആർടിഎയിൽ രജിസ്‌റ്റർ ചെയ്തവർക്കാണ് ചാർജിങ് കാർഡുകൾ ലഭിക്കുക. ഗ്രീൻ ചാർജിങ് കാർഡ് ഉള്ളവർക്ക് മാത്രമാണ് ഗ്രീൻ ചാർജർ ഉപയോഗിക്കാൻ കഴിയുക. കാർഡുകൾ ഇല്ലാത്തവർക്ക് ഗെസ്റ്റ് മോഡ് തിരഞ്ഞെടുത്ത് താൽക്കാലികമായി ചാർജ് ചെയ്യാനും സാധിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

43 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്തിൽ; നരേന്ദ്രമോദി നാളെ കുവൈത്ത് സന്ദർശിക്കും

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കുവൈത്ത് സന്ദർശിക്കും. 43 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്തിലെത്തുന്നത് എന്ന പ്രത്യേകത കൂടി മോദിയുടെ...

യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് പുതുവർഷത്തിൽ പൊതുഅവധി പ്രഖ്യാപിച്ചു

പുതുവർഷത്തോടനുബന്ധിച്ച് യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് പൊതു അവധി പ്രഖ്യാപിച്ചു. 2025 ജനുവരി 1-ന് സർക്കാർ ജീവനക്കാർക്ക് പൊതു അവധിയായിരിക്കുമെന്ന് യുഎഇയിലെ ഫെഡറൽ അതോറിറ്റി ഫോർ...

എം.ടി വാസുദേവന്‍ നായര്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ

സാഹിത്യകാരൻ എം.ടി വാസുദേവൻനായർ അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ അദ്ദേഹം. ഹൃദയസ്തംഭനം ഉണ്ടായതായി ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. വാർധക്യസഹജമായ...

26-ാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന് നാളെ കുവൈത്തിൽ തിരിതെളിയും

26-ാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന് നാളെ തുടക്കമാകും. ഡിസംബർ 21 മുതൽ 2025 ജനുവരി മൂന്ന് വരെയാണ് ടൂർണമെന്റ് നടത്തപ്പെടുക. ടൂർണമെന്റിൽ...