ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ച് അല്ലു അർജുന്റെ പുഷ്പ 2. വെറും 10 ദിവസത്തിനകം 1190 കോടി കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. ഇതോടെ ആഗോള കളക്ഷനിൽ ഏറ്റവും വേഗത്തിൽ 1000 കോടി മറികടക്കുന്ന ഇന്ത്യൻ ചിത്രമായി ‘പുഷ്‌പ 2: ദി റൂൾ’ മാറി.
വെറും ആറ് ദിവസം കൊണ്ടാണ് പുഷ്പ 2, 1000 കോടിയെന്ന നേട്ടം സ്വന്തമാക്കിയത്. നേരത്തെ ‘ബാഹുബലി 2’ 11 ദിവസം കൊണ്ടാണ് 1000 കോടി രൂപയുടെ ആഗോള കളക്ഷൻ നേടിയത്. ഡിസംബർ 14-ന് മാത്രം ‘പുഷ്‌പ 2: ദി റൂൾ’ ഇന്ത്യയിൽ നിന്ന് 62.3 കോടി രൂപയുടെ കളക്ഷനാണ് നേടിയത്. റിലീസ് ചെയ്ത് 10-ാം ദിവസം ചിത്രത്തിന്റെ കളക്ഷനിൽ 71 ശതമാനത്തിന്റെ വർധനവുണ്ടായെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
‘പുഷ്‌പ’ ആദ്യഭാഗം ആഗോളതലത്തിൽ 350 കോടിയോളം കളക്ഷനായിരുന്നു നേടിയിരുന്നത്. ഈ തുക രണ്ട് ദിവസം കൊണ്ടാണ് പുഷ്‌പ 2 മറികടന്നത്.