കുടുംബത്തോടൊപ്പം ദുബായ് ഗ്ലോബൽ വില്ലേജ് ആസ്വദിക്കാൻ ഇതാ പുതിയ ഓഫർ. പുതിയ ഫാമിലി പാക്കാണ് ജനങ്ങൾക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. എൻട്രി ടിക്കറ്റുകളും വണ്ടർ പാസ് ക്രെഡിറ്റുകളും ലാഭിക്കാൻ കുടുംബങ്ങളെ അനുവദിക്കുന്ന പുതിയ ഫാമിലി പാസാണ് ഗ്ലോബൽ വില്ലേജിൽ ലഭ്യമാക്കിയത്.
399 ദിർഹത്തിനാണ് ഫെസ്റ്റിവൽ പാർക്കിൻ്റെ ‘ഫാമിലി ഫൺ പാസ്’ ലഭ്യമാകുക. ഈ ടിക്കറ്റ് ഗ്ലോബൽ വില്ലേജിൻ്റെ ടിക്കറ്റിംഗ് കൗണ്ടറുകളിൽ നിന്ന് വാങ്ങാനും സാധിക്കും.
ഫാമിലി ഫൺ പാസിൽ ഉൾപ്പെടുന്ന ഓഫറുകൾ ഇവയാണ്:
• ഗ്ലോബൽ വില്ലേജിലേക്കുള്ള 4 ‘എനി ഡേ’ എൻട്രി ടിക്കറ്റുകൾ
• 400 പോയിൻ്റുകളുള്ള ഒരു വണ്ടർ പാസ് (ഇത് ഉപയോഗിച്ച് ഗ്ലോബൽ വില്ലേജിലെ റൈഡുകളും ഗെയിമുകളും ഉപയോഗിക്കാം)
• ജനപ്രിയ റൈഡുകളിലൊന്നിൽ സൗജന്യ സ്പിൻ (‘അറേബ്യൻ നൈറ്റ് ബൗൺസ് പാലസ്’ അല്ലെങ്കിൽ ‘ഫെസ്റ്റിവൽ വീൽ’)
ഗ്ലോബൽ വില്ലേജിലെത്തുന്നവർക്ക് 79 ദിർഹത്തിന് നിയോൺ അഡ്വഞ്ചർ പാസും ലഭ്യമാക്കിയിട്ടുണ്ട്. പാർക്കിൻ്റെ നിയോൺ ഗാലക്‌സി എക്‌സ് – ചലഞ്ച് സോൺ പര്യവേക്ഷണം ചെയ്യാൻ ആഗ്രഹിക്കുന്ന സന്ദർശകർക്ക് പുതിയ സാഹസിക പാസ് പ്രയോജനപ്പെടുത്താൻ സാധിക്കും. ഗേറ്റുകളിലെ ടിക്കറ്റിംഗ് കൗണ്ടറുകളിൽ ഈ പാസും ലഭ്യമാക്കിയിട്ടുണ്ട്.
നിയോൺ അഡ്വഞ്ചർ പാസിലെ ഓഫറുകൾ ഇവയാണ്:
• ഒരു പൊതു പ്രവേശന ടിക്കറ്റ്
• നിയോൺ ഗ്യാലക്സി എക്സ് – ചലഞ്ച് സോണിലേക്കുള്ള ഒരു ദിവസത്തെ പ്രവേശനം
• ഗ്ലോബൽ വില്ലേജ് പാസ്‌പോർട്ട്, 30 രാജ്യങ്ങളിലെ പവലിയനുകളിൽ ഏതിലും സ്റ്റാമ്പ് ചെയ്യാവുന്ന ഒരു ശേഖരണ മൊമൻ്റോ