ദുബായിലെ റോഡ് ശൃംഖല വിപുലപ്പെടുത്തുന്നു; 19 ജനവാസമേഖലയിൽ പുതിയ റോഡുകൾ

Date:

Share post:

ദുബായിലെ റോഡ് ശൃംഖല വിപുലപ്പെടുത്താനൊരുങ്ങി റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ഇതിന്റെ ഭാ​ഗമായി 19 ജനവാസമേഖലയിൽ പുതിയ റോഡുകളുടെ നിർമ്മാണമാണ് ഇപ്പോൾ ആ​രംഭിച്ചിരിക്കുന്നത്. 2026 രണ്ടാം പാദത്തിൽ നിർമ്മാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ട്രാഫിക് അപ്ഗ്രേഡ്, റോഡ് സൈഡ് പാർക്കിങ്, നടപ്പാതകൾ, തെരുവുവിളക്കുകൾ അടക്കമുള്ള സമഗ്ര റോഡ് വികസന പദ്ധതിയാണ് ആർടിഎ വിഭാവനം ചെയ്യുന്നത്. അൽ ഖവാനീജ് വൺ, അൽ ബർഷ സൗത്ത് വൺ, ജുമൈറ വൺ, സബീൽ വൺ, അൽ റാഷിദിയ്യ, അൽ ഖൂസ് എന്നിങ്ങനെ 19 പ്രദേശങ്ങളിലാണ് പുതിയ റോഡുകൾ നിർമ്മിക്കുന്നത്.

തദ്ദേശവാസികളുടെ സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാ​ഗമായാണ് നടപടി. പതിനൊന്നര കിലോമീറ്ററാണ് റോഡുകളുടെ ആകെ നീളം. റോഡുകളുടെ നിർമ്മാണം പൂർത്തിയായാൽ യാത്രാ സമയം 40 ശതമാനം വരെ കുറയുമെന്ന് ആർടിഎ അധികൃതർ വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

15 വർഷത്തെ പ്രണയസാഫല്യം; കീർത്തിക്ക് താലി ചാർത്തി ആന്റണി

15 വർഷത്തെ കാത്തിരിപ്പിന് ശേഷം നടി കീർത്തി സുരേഷിന് താലി ചാർത്തി ആന്റണി തട്ടിൽ. ഗോവയിൽ നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും...

ഗവൺമെന്റ് ഉദ്യോഗസ്ഥർക്കായി ഏഴ് ദശലക്ഷം ദിർഹം പുരസ്‌കാരം പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്

യുഎഇയിൽ ഫയലുകൾ ഇനി ചുവപ്പുനാടയിൽ കുരുങ്ങില്ല. ഭരണസംവിധാനങ്ങളിൽ മാറ്റം വരുത്തുന്നതിന്റെ ഭാ​ഗമായി പുതിയ നീക്കത്തിനൊരുങ്ങിയിരിക്കുകയാണ് രാജ്യം. ഇതിന്റെ ഭാ​ഗമായി ഗവൺമെന്റ് ജീവനക്കാർക്ക് ഏഴ് ദശലക്ഷം...

യുഎഇയിലെ കുടുംബമന്ത്രിയായി സന ബിൻത് മുഹമ്മദ് സുഹൈൽ സത്യപ്രതിജ്ഞ ചെയ്തു

യുഎഇയിലെ പ്രഥമ കുടുംബമന്ത്രിയായി സന ബിൻത് മുഹമ്മദ് സുഹൈൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അബുദാബി ഖസർ അൽ വതനിൽ നടന്ന ചടങ്ങിൽ വെച്ചാണ് സന...

ആലപ്പുഴ സ്വദേശിയായ യുവാവ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു; ഷാർജയിലെത്തിയത് അഞ്ച് മാസം മുമ്പ്

ആലപ്പുഴ സ്വദേശിയായ യുവാവ് ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. വാടയ്ക്കൽ ഗുരുമന്ദിരം വാർഡിൽ കടപ്പുറത്ത് തയ്യിൽ വീട്ടിൽ കെ.ജെ. ജോസ് (40) ആണ്...