ദുബായിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പുതിയ പുതിയ മേല്‍പ്പാലം . ശൈഖ് റാഷിദ് റോഡിനെ ഇന്‍ഫിനിറ്റി ബ്രിഡ്ജുമായി ബന്ധിപ്പിക്കുന്ന മൂന്നുവരിയുള്ള പാലമാണ് തുറന്നത്.. മേല്‍പ്പാലം വരുന്നതോടെ ഗതാഗതകുരുക്കിന് പരിഹാരമാകുമെന്ന് ദുബായ് റോഡ് ഗതാഗത അതോറിറ്റി (ആർടിഎ) അറിയിച്ചു.
ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ് ഇൻ്റർസെക്ഷൻ മുതൽ അൽ മിന സ്ട്രീറ്റിലെ ഫാൽക്കൺ ഇൻ്റർചേഞ്ച് വരെയുള്ള ഷെയ്ഖ് റാഷിദ് റോഡിൽ 4.8 കിലോമീറ്റർ ദൈർഘ്യമുള്ള അൽ ഷിന്ദാഘ ഇടനാഴി മെച്ചപ്പെടുത്തൽ പദ്ധതിയുടെ നാലാം ഘട്ടത്തിലെ സുപ്രധാന നേട്ടമാണ് പാലം എന്ന് ആർടിഎ പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി മൂന്ന് പാലങ്ങള്‍ കൂടി നിര്‍മ്മിക്കുന്നുണ്ട്. 3.1 കിമീ നീളം വരുന്ന മൂന്ന് പാലങ്ങളാണ് അനുബന്ധമായി നിര്‍മിക്കുന്നത്. ഇവയ്ക്ക് മണിക്കൂറിൽ 19,400 വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ടാകും. പാലങ്ങളുടെ 71 ശതമാനം നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയായിട്ടുണ്ട്.
അൽ മിന ഇൻ്റർസെക്ഷനെ ഷെയ്ഖ് റാഷിദ് റോഡ് ഇൻ്റർസെക്ഷനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന ഷെയ്ഖ് റാഷിദ് റോഡിലെ പാലം 2025 ജനുവരി ആദ്യ പകുതിയിൽ തുറക്കും. അൽ മിന ഇന്റർസെക്ഷനെ ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന ശൈഖ് റാശിദ് റോഡിലെ രണ്ടാമത്തെ പാലം ജനുവരി ആദ്യ പകുതിയിൽ തുറക്കാനാകുമന്നാണ് നിഗമനം. ജുമൈറ സ്ട്രീറ്റിനും അൽ മിന സ്ട്രീറ്റിനും ഇടയിലാണ് മൂന്നാമത്തെ പാലം വരുന്നത്.