ഗുസ്തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക പരിശോധനയ്ക്ക് സാമ്പിൾ നൽകാത്തതിനെ തുടർന്നാണ് വിലക്കേർപ്പെടുത്തിയത്.
നടപടി നേരിട്ടതിനാൽ വരുന്ന നാല് വർഷത്തേയ്ക്ക് ഗുസ്തി മത്സരങ്ങളിൽ പങ്കെടുക്കാനോ പരിശീലകനാകാനോ താരത്തിന് സാധിക്കില്ല. മാർച്ച് പത്തിനായിരുന്നു നാഡയുടെ പരിശോധന പുനിയ വിസമ്മതിച്ചത്.
നേരത്തെ ബ്രിജ് ഭൂഷണിനെതിരായ പ്രതിഷേധങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന ഗുസ്തിതാരമായിരുന്നു പുനിയ. പിന്നീട് വിനേഷ് ഫോഗട്ടിനൊപ്പം കോൺഗ്രസിൽ ചേരുകയായിരുന്നു.