മെസ്സിയെ കാണാൻ ചെർപ്പുളശേരിയിൽ നിന്ന് ഖത്തറിലേക്ക് പറക്കാനൊരുങ്ങി സൽമാൻ കുറ്റിക്കോട്

Date:

Share post:

കേരളത്തിൻ്റെ സ്വന്തം ഫുട്ബോൾ പ്രേമി സൽമാൻ കുറ്റിക്കോട് മെസ്സിയെ കാണാൻ ലോകകപ്പ് ഫുട്ബോൾ നടക്കുന്ന ഖത്തറിലേക്കു പോകാനൊരുങ്ങുന്നു. ഈ മാസം 21നു തന്നെ സൽമാനെ ഖത്തറിലെത്തിക്കാനാണ് സ്പോൺസർമാരായ ‘ഇസാ’ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഇതിനായി ടിക്കറ്റുമെടുത്ത് കാത്തിരിക്കുകയാണ് സൽമാൻ. അർജൻ്റീനയുടെ മത്സരം നേരിട്ടു കാണാനാകുമെന്നതിൻ്റെ സന്തോഷം കൂടാതെ സാക്ഷാൽ ലയണൽ മെസിയെ ഒന്നുകാണാമെന്നതും ആവേശം നൽകുന്നു.

ചെർപ്പുളശ്ശേരിയിൽ മാത്രമല്ല, മലയാളികൾ ഏറെയുള്ള ഖത്തറിലും സൽമാൻ കുറ്റിക്കോടെന്ന കുഞ്ഞു സെലിബ്രിറ്റി ആളുകളുടെ മനം കവരും. സൽമാൻ്റെ മൂത്ത സഹോദരൻ നൗഷാദ് ഖത്തറിലുണ്ട്. സഹോദരനും നാട്ടിൽ നിന്ന് കൂടെ പോകുന്ന മൊയ്നുവിനും ഒപ്പം ഖത്തറിലെ ഗാലറിയിലിരുന്നു സൽമാൻ കളികാണും. സൽമാൻ്റെ രണ്ടാമത്തെ ഗൾഫ് സന്ദർശനം നടത്തുന്നത്. കഴിഞ്ഞ ജനുവരിയിൽ ദുബായിലെ ഒരു ഷോപ്പ് ഉദ്ഘാടനത്തിനായിരുന്നു ആദ്യ യാത്ര.

ചെർപ്പുളശ്ശേരി കുറ്റിക്കോട് പാറപ്പുറത്ത് വീട്ടിൽ ഫാത്തിമയുടെയും പരേതനായ മുഹമ്മദ്കുട്ടിയുടെയും മകനായ സൽമാന് ജന്മനാ ശാരീരിക-മാനസിക പരിമിതികളുണ്ടായിരുന്നു. സൽമാനെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്കെത്തിച്ചത് നാട്ടിലെ ഒരു കൂട്ടം ചെറുപ്പക്കാരാണ്. സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ സൽമാന് നാട്ടിലാകെ പ്രശസ്തനായി. പിന്നെ തിരക്ക് തന്നെ തിരക്ക്. കോഴിക്കോട് ചാലിയത്ത് മെസിയുടെ കൂറ്റൻ കട്ടൗട്ട് ഉയർത്തിയത് സൽമാനാണ്. കഴിഞ്ഞ് കോഴിക്കോട് ഉള്ള ടർഫ് ഗ്രൗണ്ട് ഉദ്ഘാടനവും വളാഞ്ചേരി വെട്ടിച്ചിറയിൽ എക്സിബിഷൻ ഉദ്ഘാടനവും.

കഴിഞ്ഞയാഴ്ച വയനാട് താമരശ്ശേരിയിൽ മെസ്സിയുടെ 80 അടി ഉയരമുള്ള കൂറ്റൻ കട്ടൗട്ട് ഉയർത്തുന്നതിൻ്റെ ഉദ്ഘാടനത്തിനെത്തിയ സൽമാന് ഗംഭീര വരവേൽപ്പാണ് ലഭിച്ചത്. കോട്ടയ്ക്കലിൽ അർജന്റീന-ബ്രസീൽ ലോഞ്ചിങിന് മുഖ്യാതിഥിയായെത്തിയ സൽമാനെ ബ്രസീൽ ആരാധകർക്ക് സകല അടവുമെടുത്തിട്ടും വരുതിയിലാക്കാനായില്ല. അർജൻ്റീനയുടെ ജഴ്സി വാങ്ങിയ ശേഷം ബ്രസീൽ ജഴ്സി വാങ്ങാൻ വിസമ്മതിച്ചുകൊണ്ടായിരുന്നു സൽമാൻ അതൃപ്തി രേഖപ്പെടുത്തിയത്.

കൂടെയുണ്ടായിരുന്ന സഹോദരൻ റഷീദ് വളരെ നിർബന്ധിച്ചാണ് സൽമാനെ കൊണ്ട് ബ്രസീൽ ജഴ്സി വാങ്ങിപ്പിച്ചത്. ഇതുവരെ 300ലേറെ ഉദ്ഘാടനങ്ങൾ സൽമാൻ നിർവഹിച്ചു. ഇതിൽ ഫുട്ബോൾ ടൂർണമെൻ്റുകളും ടർഫ് മൈതാനങ്ങളും ഷോപ്പുകളും കലോത്സവങ്ങളുമൊക്കെയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....