യുഎഇ ദേശീയദിനത്തിന്റെ ഭാഗമായി ദുബായിലെ എല്ലാ സ്വകാര്യ സ്കൂളുകൾക്കും നഴ്സറികൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തിയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
അവധിക്ക് ശേഷം സാധാരണ ക്ലാസുകൾ ഡിസംബർ 4-ന് പുനരാരംഭിക്കുമെന്ന് ദുബായ് നോളജ് ആന്റ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി അറിയിച്ചു.
ഇതേദിവസങ്ങളിൽ രാജ്യത്തെ സ്വകാര്യ – സർക്കാർ മേഖലയിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 1971 ഡിസംബർ 2-ന് നടന്ന ഏഴ് എമിറേറ്റുകളുടെ ഏകീകരണമാണ് ഈദ് അൽ ഇത്തിഹാദായി ആഘോഷിക്കുന്നത്. 53-ാം ദേശീയ ദിനമാണ് ഇത്തവണ രാജ്യം ആഘോഷിക്കാനൊരുങ്ങുന്നത്.