ജനങ്ങൾക്ക് സുഗമമായ യാത്ര ഒരുക്കുന്നതിന്റെ ഭാഗമായി ദുബായിലെ പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. 14 പ്രധാന റോഡുകളുടെയും 9 പ്രധാന ജംഗ്ഷനുകളുടെയും അറ്റകുറ്റപ്പണിയാണ് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) പൂർത്തിയാക്കിയത്.
ദുബായിലെ താമസക്കാരുടെയും സന്ദർശകരുടെയും ജീവിത നിലവാരം ഉയർത്തുന്നതിന്റെയും നഗര വികസനത്തിന്റെയും ഭാഗമായാണ് നടപടി. ദുബായ്- അൽ ഐൻ റോഡ്, ജബൽ അലി-ലെഹ്ബാബ് റോഡ്, റാസൽ ഖോർ റോഡ്, അൽ റിബാറ്റ് സ്ട്രീറ്റ്, ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, അൽ ഇത്തിഹാദ് സ്ട്രീറ്റ്, അബൂബക്കർ അൽ എന്നിവയുൾപ്പെടെ ദുബായിലെ പ്രധാന റോഡുകൾ കേന്ദ്രീകരിച്ചായിരുന്നു ആർടിഎ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്.
അതോടൊപ്പം സിദ്ദിഖ് സ്ട്രീറ്റ്, ഒമർ ബിൻ അൽ ഖത്താബ് സ്ട്രീറ്റ്, അൽ മുസല്ല സ്ട്രീറ്റ്, അൽ സത്വ സ്ട്രീറ്റ്, ഖാലിദ് ബിൻ അൽ വലീദ് സ്ട്രീറ്റ്, അൽ മറബീയ സ്ട്രീറ്റ്, സബീൽ 1 സ്ട്രീറ്റ് എന്നീ റോഡുകളിലെയും ആറ് താമസ മേഖലകളിലെയും ഒരു വാണിജ്യ മേഖലയിലെയും റോഡുകളും പുനർനിർമ്മിച്ചിട്ടുണ്ട്.