ഗതാഗതക്കുരുക്ക് കുറയ്ക്കാൻ മികച്ച മാർ​ഗം; ഫ്ലെക്സിബിൾ ജോലിസമയം പ്രോത്സാഹിപ്പിച്ച് ദുബായ്

Date:

Share post:

ദുബായിലെ​ ഗതാ​ഗതക്കുരുക്ക് കുറയ്ക്കാൻ പുതിയ തീരുമാനവുമായി അധികൃതർ. ജീവനക്കാർക്ക് അനുയോജ്യമായ ജോലി സമയമോ (ഫ്ലെക്സിബിൾ) വിദൂര ജോലിയോ (റിമോട്ട് വർക്ക്) നൽകിയാൽ തിരക്കേറിയ സമയത്തെ ഗതാഗതക്കുരുക്ക് 30 ശതമാനം കുറയ്ക്കാനാകുമെന്നാണ് റിപ്പോർട്ട്. ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് (ആർടിഎ) റിപ്പോർട്ട് പുറത്തുവിട്ടത്.

ദുബായ് ആർടിഎയും ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് ഡിപ്പാർട്‌മെന്റും ചേർന്ന് നടത്തിയ സർവേകളിലാണ് ഈ കണ്ടെത്തൽ. 2 മണിക്കൂർ വ്യത്യാസത്തിൽ ജീവനക്കാരുടെ ജോലി സമയം ക്രമീകരിച്ചും മാസത്തിൽ നാലോ അഞ്ചോ ദിവസം വിദൂര ജോലിക്ക് അവസരം നൽകിയും ഗതാഗതക്കുരുക്ക് കുറയ്ക്കാനാകുമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. എമിറേറ്റിലെ 58 ശതമാനം കമ്പനികൾ വിദൂര ജോലി വിപുലീകരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ദുബായിലെ 20 ശതമാനം ജീവനക്കാർ ഒരു ദിവസം വിദൂര ജോലി ചെയ്യുകയാണെങ്കിൽ ഷെയ്ഖ് സായിദ് റോഡിലെ ഗതാഗതക്കുരുക്ക് 9.8 ശതമാനവും അൽ ഖൈൽ റോഡിൽ 8.4 ശതമാനവും കുറയുമെന്നും ഫ്ലെക്സിബിൾ ജോലി ഏർപ്പെടുത്തിയാൽ ഇത് യഥാക്രമം 5.7 ശതമാനം, 5 ശതമാനം കുറയ്ക്കുമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...

‘അമരൻ സിനിമയിൽ തന്റെ നമ്പർ ഉപയോ​ഗിച്ചു, ഉറക്കവും സമാധാനവും പോയി’; 1.1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിദ്യാർത്ഥി

തൻ്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി 'അമരൻ' സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ വക്കീൽ നോട്ടീസയച്ച് ചെന്നൈയിലെ വിദ്യാർത്ഥി. ചിത്രത്തിൽ സായി പല്ലവി അവതരിപ്പിച്ച കഥാപാത്രമായ...

എട്ടാം ക്ലാസ് വരെയുള്ള കുട്ടികളെ തനിച്ചുവിടരുത്; അബു​ദാബിയിൽ പിക്–അപ്പ് ആന്റ് ഡ്രോപ്പ് നിയമം കർശനമാക്കുന്നു

അബു​ദാബിയിൽ പിക്–അപ്പ് ആന്റ് ഡ്രോപ്പ് നിയമം കർശനമാക്കുന്നു. സ്വകാര്യ വാഹനത്തിലും സൈക്കിളിലും നടന്നും മറ്റുമായി സ്കൂളിലെത്തുന്ന എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കുള്ള നിയമങ്ങളാണ് കർശനമാക്കുന്നത്....

12 നിലകളിലായി 400 വാഹനങ്ങൾ പാർക്ക് ചെയ്യാം; മദീനയിൽ സ്മാർട്ട് പാർക്കിംഗ് സംവിധാനം വരുന്നു

മദീനയിൽ സ്‌മാർട്ട് പാർക്കിംഗ് സംവിധാനം ഒരുങ്ങുന്നു. 12 നില കെട്ടിടത്തിലായി ഒരുക്കുന്ന പാർക്കിങ് സ്ഥലത്ത് 400 വാഹനങ്ങൾക്ക് ഒരേസമയം പാർക്ക് ചെയ്യാൻ സാധിക്കും. മദീനയിലെ...