വിജയകരമായ 10 വർഷങ്ങൾ പൂർത്തിയാക്കി ജൈത്രയാത്ര തുടരുകയാണ് ദുബായ് ട്രാം. ഇതുവരെ പിന്നിട്ടത് 60 ലക്ഷം കിലോമീറ്ററാണ്. 6 കോടി യാത്രക്കാരാണ് ഇതിനോടകം ട്രാമിൽ ലക്ഷ്യസ്ഥാനത്തേയ്ക്ക് സഞ്ചരിച്ചിട്ടുള്ളത്.
42 മിനിറ്റ് ദൈർഘ്യമുള്ള യാത്രയിൽ 11 സ്റ്റേഷനുകളെയാണ് ബന്ധിപ്പിക്കുന്നത്. 7 വീതം കംപാർട്മെന്റുകളുള്ള 11 ട്രാമുകളാണ് നിലവിൽ നഗരത്തെ വലംവയ്ക്കുന്നത്. ട്രാമിൽ ഗോൾഡ്, സിൽവർ ക്ലാസുകളും സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമായ കോച്ചുകളുമുണ്ട്.
അൽ സുഫൗഹ് സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് ജുമൈറ ബീച്ച് റെസിഡൻസ് സ്റ്റേഷനിലേക്കാണ് ട്രാമിൽ സവാരി നടത്താൻ സാധിക്കുക. യാത്രയ്ക്കിടെ പാം ജുമൈറ, ദുബായ് നോളജ് വില്ലേജ്, മീഡിയ സിറ്റി, ജെബിആർ, ദുബായ് മറീന അങ്ങനെ നിരവധി സ്റ്റേഷനുകൾ വേറെയും.