ദുബായ് റൈഡ്; നവംബർ 10-ന് മെട്രോയുടെ സമയം നീട്ടി ആർടിഎ

Date:

Share post:

ദുബായ് റൈഡിന്റെ ഭാ​ഗമായി നവംബർ 10-ന് മെട്രോയുടെ സമയം നീട്ടി റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). ദുബായ് മെട്രോ റെഡ് ലൈനും ഗ്രീൻ ലൈനും നവംബർ 10 ഞായറാഴ്ച പുലർച്ചെ 3 മണി മുതൽ പുലർച്ചെ 12 വരെ പ്രവർത്തിക്കുമെന്നാണ് ആർടിഎ അധികൃതർ അറിയിച്ചത്.

ദുബായ് റൈഡിൽ പങ്കെടുക്കാൻ എത്തുന്നവരുടെ യാത്ര സു​ഗമമാക്കുന്നതിന്റെ ഭാ​ഗമായാണ് മെട്രോ സമയം ക്രമീകരിച്ചിരിക്കുന്നത്. ദുബായിലെ ഏറ്റവും വലിയ കമ്മ്യൂണിറ്റി സൈക്ലിംഗ് ഇവൻ്റായ ദുബായ് റൈഡിൻ്റെ അഞ്ചാം പതിപ്പാണ് ഞായറാഴ്ച നടക്കുന്നത്.

ദുബായ് റൈഡ് റൂട്ടുകൾ രാവിലെ 5 മണിക്ക് പൊതുജനങ്ങൾക്കായി തുറക്കും. സൈക്കിൾ യാത്രക്കാരുടെ യാത്ര രാവിലെ 6.15-ന് യാത്ര ആരംഭിച്ച് 8 മണിക്ക് സമാപിക്കും. റൈഡിൽ പങ്കെടുക്കുന്നവർ കുറഞ്ഞത് 30kmph വേഗത നിലനിർത്തണമെന്നാണ് നിർദേശം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...