ദുബായ് ഭരണാധികാരിമാരുടെ കൂടെ സോഫയിൽ ഇരിക്കുന്ന റോയൽ പൂച്ചക്കുട്ടി വൈറൽ

Date:

Share post:

യുഎഇ പ്രസിഡൻ്റിനും വൈസ് പ്രസിഡൻ്റിനും മധ്യേ ഇരിക്കുന്ന പൂച്ചയുടെ വീഡിയോ വൈറലാകുന്നു. യുഎഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വൈസ് പ്രസിഡൻ്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും തമ്മിലുള്ള കൂടിക്കാഴ്ചക്കിടെയാണ് ‘രാജകീയമായി’ ഇരിക്കുന്ന പൂച്ചക്കുട്ടി ശ്രദ്ധ പിടിച്ചുപറ്റിയത്. ദുബായ് മീഡിയ ഓഫിസാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.


വൈറൽ വീഡിയോയിൽ കാണുന്ന പൂച്ചക്കുട്ടിയുടെ അമ്മയാണ് യഥാർത്ഥതാരം. ആളൊഴിഞ്ഞ കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ ബാൽക്കണിയിൽ കുടുങ്ങിയ ഗർഭിണി പൂച്ചയെ 2021 ഓഗസ്റ്റിൽ നാലു പേർ ചേർന്ന് രക്ഷിച്ച കഥ പ്രശസ്തമാണ്. ഗൾഭിണിയായ പൂച്ചയെ രക്ഷിക്കുന്ന വീഡിയോയും അന്ന് വൈറലായിരുന്നു. ആ പൂച്ചയുടെ കുഞ്ഞാണ് ഭരണാധികാരികൾക്കൊപ്പം സോഫയിൽ ഇരിക്കുന്നത്.

അന്ന് പൂച്ചയെ രക്ഷിച്ച രണ്ടു മലയാളികളടക്കം നാലു പേർക്കും ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പാരിതോഷികം നൽകിയിരുന്നു. ആർടിഎ ബസ് ഡ്രൈവറായ കോതമംഗലം സ്വദേശി നസീർ മുഹമ്മദ്, പൂച്ചയെ രക്ഷിക്കുന്നത് വീഡിയോയിൽ പകർത്തിയ കോഴിക്കോട് വടകര സ്വദേശി അബ്ദുൽ റാഷിദ് , മൊറോക്കോ സ്വദേശി അഷറഫ്, പാക്കിസ്ഥാൻ സ്വദേശി ആതിഫ് മഹമ്മൂദ് എന്നിവർക്കാണ് ശൈഖ് മുഹമ്മദിൻ്റെ അപ്രതീക്ഷിത സമ്മാനം ലഭിച്ചത്.

അന്ന് രക്ഷിച്ച പൂച്ചയെയും കുഞ്ഞിനെയും ഇപ്പോഴും ശൈഖ് മുഹമ്മദ് സംരക്ഷിക്കുന്നു എന്നറിയുന്നത് അത്ഭുതമെന്ന് രക്ഷിച്ചവർ പറയുന്നു.രക്ഷിച്ചപ്പോൾ തന്നെ ഗർഭിണിയായ പൂച്ചയെ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ ഓഫിസ് അധികൃതർ എത്തി ഏറ്റെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...

53-ാമത് ദേശീയ ദിനാഘോഷം; 14 മാർ​ഗ​നിർദേശങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം

ഡിസംബർ 2-ന് 53-ാമത് ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. വിവിധ ആഘോഷ പരിപാടികളും രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഈ...

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ്; പ്രഖ്യാപനവുമായി ദുബായ് ആർടിഎ

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ് പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). സത്വ ബസ് സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി...