ഷാർജ അന്തർദേശീയ പുസ്തക മേളയിൽ പുസ്തകങ്ങളേക്കുറിച്ചുള്ള അറിവുകൾ പകർന്ന് ഡി.സി ബുക്സ് സിഇഒ രവി ഡി.സി. 2024 നോവലുകളുടെ വർഷമാണെന്നും ഇത്തവണ മലയാളത്തിൽ നിന്ന് 50-ലധികം പുതിയ നോവലുകൾ ലഭ്യമാണെന്നും രവി ഡി.സി പറഞ്ഞു. ഷാർജ പുസ്തക മേളയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഈ വർഷം ഇറങ്ങിയ ബുക്കുകളിൽ മിക്കതും ബെസ്റ്റ് സെല്ലറുകളാണ്. മലയാളി വായനാ സമൂഹത്തിൽ ഇപ്പോഴും നോവൽ ആരാധകർക്കാണ് ആധിപത്യം. ഈ വർഷം ഡി ബുക്സ്, മാതൃഭൂമി തുടങ്ങിയ പ്രസാധകർ പുറത്തിറക്കിയ നോവലുകൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ ഫിക്ഷൻ പുസ്തകങ്ങൾ പുറത്തിറങ്ങിയ വർഷമാണിത്’ എന്നാണ് രവി ഡി.സി വ്യക്തമാക്കിയത്.
2012-ന് ശേഷം ആദ്യമായാണ് മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള സർഗാധനരായ എഴുത്തുകാരുടെ സാന്നിധ്യം ഷാർജ പുസ്തക മേളയിൽ ഇത്ര വിപുലമായ തോതിൽ ഉണ്ടാവുന്നതെന്നും രവി ഡി സി കൂട്ടിച്ചേർത്തു.