വമ്പൻ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത് എമിറേറ്റ്സ് എയർലൈൻ. പുതിയതായി 2,200 ജീവനക്കാരെ നിയമിക്കുന്നതായാണ് എമിറേറ്റ്സ് അധികൃതർ അറിയിച്ചത്. കമ്പനിയുടെ വിവിധ മേഖലകളിലേയ്ക്കാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.
2023-24 സാമ്പത്തിക വർഷത്തിൻ്റെ അവസാനത്തിൽ 1,12,406 ജീവനക്കാരെയും 2024-25 ആദ്യ പകുതിയുടെ അവസാനത്തിൽ 1,14,610 ജീവനക്കാരെയും നിയമിച്ചതായി എമിറേറ്റ്സ് ഗ്രൂപ്പ് വ്യക്തമാക്കി. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ റിക്രൂട്ട്മെന്റിൽ ഏകദേശം രണ്ട് ശതമാനത്തിന്റെ വർധനവാണ് വന്നത്.
1,08,996 ജീവനക്കാർ ജോലി ചെയ്തിരുന്ന കഴിഞ്ഞ വർഷത്തെ ആദ്യ പകുതിയെ അപേക്ഷിച്ച് എമിറേറ്റ്സ് ഗ്രൂപ്പിലെ ജീവനക്കാരുടെ എണ്ണം 5,600-ലധികം വർധിച്ചിട്ടുണ്ട്. പുതിയ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധികംവൈകാതെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്