ഹോളിവുഡ് ക്ലാസിക്ക് സിനിമകളിലെ ഗെറ്റപ്പിൽ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. എ.ഐ സാങ്കേതിവിദ്യയിലൂടെയാണ് ഇരുവരെയും ഹോളിവുഡ് കഥാപാത്രങ്ങളാക്കി മാറ്റിയത്.
ആദ്യം മോഹൻലാലിന്റെ ചിത്രങ്ങളാണ് ഇത്തരത്തിൽ പ്രത്യക്ഷപ്പെട്ടത്. പിന്നാലെ മമ്മൂട്ടിയുടെ ഹോളിവുഡ് ഗെറ്റുപ്പും എത്തി. ഇരുവരുടെയും പുതിയ ലുക്ക് അടിപൊളിയാണെന്നാണ് സോഷ്യൽമീഡിയയിലെ അഭിപ്രായം. എഐ.മാജിന് എന്ന ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലൂടെയാണ് ചിത്രങ്ങൾ പുറത്തുവന്നത്.
ജെയിംസ് ബോണ്ട് , ടൈറ്റാനിക്ക്, ഇന്ത്യാന ജോണ്‍സ്, സ്റ്റാര്‍ വാര്‍സ്, മാട്രിക്സ് തുടങ്ങിയ ക്ലാസിക് സിനിമകളിലൂടെ മോഹൻലാൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഗോഡ്ഫാദർ, റോക്കി, എക്സ്. മെൻ, ജോക്കർ, റാമ്പോ തുടങ്ങിയ ലുക്കിലാണ് മമ്മൂട്ടി എത്തിയത്. ഇപ്പോൾ ആരുടെ ഗെറ്റപ്പാണ് മികച്ചതെന്ന ചർച്ചയിലാണ് ആരാധകർ.