യുഎഇയിൽ നടന്ന ക്ളബ്ബ് ഫുട്ബോൾ മത്സരത്തിനിടെ കലഹിച്ചതിന് 3 ഫുട്ബോൾ താരങ്ങൾക്ക് തടവും 200,000 ദിർഹം പിഴയും വിധിച്ച് കോടതി. പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിൽ സുരക്ഷാ ക്യാമറ ദൃശ്യങ്ങൾ തെളിവായി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഒക്ടോബർ 20 ഞായറാഴ്ച അബുദാബിയിൽ നടന്ന മത്സരത്തിനിടെയാണ് സംഭവം. ഈജിപ്ഷ്യൻ സൂപ്പർ കപ്പ് സെമിഫൈനലിൽ പിരമിഡ്സ് ക്ലബിനെതിരായ മത്സരത്തിനിടെ ഈജിപ്ഷ്യൻ സമലേക് ക്ലബ്ബിലെ അംഗങ്ങൾ പൊതു സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.
ഈജിപ്ഷ്യൻ സമലേക് ക്ലബ്ബിലെ മൂന്ന് ഫുട്ബോൾ കളിക്കാർക്കാണ് ഒരു മാസം തടവും 200,000 ദിർഹം വീതം പിഴയും വിധിച്ചത്. സിസിടിവി ദ്യശ്യങ്ങൾക്കൊപ്പം ഇരകളുടെ മൊഴിയും കണക്കിലെടുത്താണ് ശിക്ഷ.ഈജിപ്തിലെ ഏറ്റവും ജനപ്രിയമായ രണ്ട് ക്ലബ്ബുകളിലൊന്നാണ് സമലേക് ക്ലബ്ബ്.