ദുബായ് – ഷാർജ E304 ഇന്റർസിറ്റി ബസ് റൂട്ടിലെ സേവനങ്ങൾ പുനരാരംഭിച്ച് ഷാർജ റോഡ്സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്ആർടിഎ). ഷാർജയിലെ റോള സ്റ്റേഷനിൽ നിന്ന് ദുബായിലെ സത്വ സ്റ്റേഷനിലേക്കാണ് E304 ഇന്റർസിറ്റി ബസ് റൂട്ട് സർവ്വീസ് നടത്തുന്നത്.
റോള സ്റ്റേഷനിൽ നിന്ന് ആരംഭിക്കുന്ന ഈ റൂട്ട് അൽ ജുബൈൽ ബസ് സ്റ്റേഷൻ, കിംഗ് ഫൈസൽ റോഡ്, അൽ വഹ്ദ റോഡ്, അൽ വഹ്ദ 2 സെന്റർ, അൽ വഹ്ദ മെട്രോ 2, അൽ ഇത്തിഹാദ് റോഡ്, അൽ സഫീർ മാൾ, അൻസാർ മാൾ, അൽ കറാമ ബസ് സ്റ്റേഷൻ, സത്വ റൗണ്ട്എബൌട്ട് എന്നിവിടങ്ങളിലൂടെയാണ് ദുബായിലെ സത്വ സ്റ്റേഷനിലേക്ക് എത്തുന്നത്.
ഓരോ 30 മിനിറ്റ് ഇടവേളയിലും ഈ റൂട്ടിൽ ബസ് സർവീസ് ഉണ്ടായിരിക്കും. പുതിയ സർവ്വീസ് ആരംഭിച്ചതോടെ ജനങ്ങളുടെ യാത്രാദുരിതം കുറയുന്നുണ്ടെന്നാണ് വിലയിരുത്തൽ.