ദുബായ്ക്കും ഷാര്‍ജയ്ക്കും ഇടയിലെ ഇൻ്റർ സിറ്റി ബസ് സര്‍വീസ് പുനരാരംഭിച്ചു. ദുബായിലെ സത്വ സ്റ്റേഷനും ഷാര്‍ജയിലെ റോള സ്റ്റേഷനുമിടയിലുള്ള ഇൻ്റര്‍സിറ്റി സര്‍വീസാണ് (C 304) പുനരാരംഭിച്ചത്. അര മണിക്കൂര്‍ ഇടവേളകളില്‍ ബസ് സേവനം ലഭ്യമാകും.
ഇരുഎമിറേറ്റുകൾക്കും ഇടയിലുളള പൊതുഗതാഗത യാത്രാസേവനങ്ങള്‍ വര്‍ധിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് നീക്കമെന്ന് ഷാര്‍ജ റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (എസ്ആര്‍ടിഎ) അധികൃതര്‍ അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ സർവ്വീസുകൾ ആരംഭിക്കാനുളള നീക്കങ്ങളുമുണ്ട്.
കാര്യക്ഷമവും താങ്ങാനാവുന്നതുമായ യാത്രയ്ക്കുള്ള വർദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്താണ് ഷാർജയ്ക്കും ദുബായ്ക്കുമിടയിൽ സുസ്ഥിര ബഹുജന ഗതാഗത പരിഹാരങ്ങൾ മെച്ചപ്പെടുത്തുന്നതെന്നും എസ് ആർടിഎ വ്യക്തമാക്കി
E304 റൂട്ട് പുനഃസ്ഥാപിക്കുന്നതിലൂടെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ സഹായിക്കുമെന്നും സ്വകാര്യ വാഹനങ്ങൾക്ക് പകരം ചെലവ് കുറഞ്ഞ ബദൽയാത്രാ സൌകര്യം താമസക്കാർക്കും സന്ദർശകർക്കും നൽകാൻ കഴിയുമെന്നും എസ്ആർടിഎ പറഞ്ഞു.