സൗദി വിസിറ്റിഗ് വിസ നയങ്ങളില്‍ മാറ്റം. സിംഗിൾ എൻട്രി വിസിറ്റ് വിസകളുടെ കാലാവധി 90 ദിവസമാക്കി നിജപ്പെടുത്തി. രാജാവ് കിംഗ് സൽമാന്റെ നേതൃത്വത്തിൽ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിന്റേതാണ് തീരുമാനം. എല്ലാ തരം സിംഗിൾ എൻട്രി വിസിറ്റ് വിസകൾക്കും തീരുമാനം ബാധകമാണെന്നും അധികൃതര്‍ വ്യക്തമാക്കി..
ട്രാൻസിറ്റ് വിസകളിൽ രാജ്യത്തെ എത്തുന്നവര്‍ക്ക് കൂടുതല്‍ സമയം അനുവദിക്കുന്നതിനും തീരുമാനമായി. 96 മണിക്കൂർ വരെ രാജ്യത്ത് തുടരാമെന്നാണ് പുതിയ തീരുമാനം. അതേസമയം അധിക ഫീസ് ഈടാക്കുന്നില്ലെന്നും സൗദി പ്രസ് ഏജന്‍സി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മൾട്ടിപ്പിൽ എൻട്രി വിസകൾക്ക് മാറ്റം ബാധകമായിരിക്കില്ല.
നേരത്തെ അപേക്ഷ നല്കി 24 മണിക്കൂറിനകം ലഭ്യമാകുന്ന ഇവന്റ് വിസ അനുവദിക്കുന്നതിനും സൗദി ക്യാബിനറ്റ് തീരുമാനിച്ചിരുന്നു. രാജ്യത്ത് നടക്കുന്ന വിനോദ, കായിക, ബിസിനസ് പരിപാടികളില്‍ കൂടുതല്‍ ആളുകളെ എത്തിക്കുക ലക്ഷ്യമിട്ടായിരുന്നു നീക്കം.