ഒമാനില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യത; ജനങ്ങൾക്ക് ജാ​ഗ്രതാ നിർദേശം

Date:

Share post:

ഒമാനില്‍ ഇന്നും നാളെയും മഴക്ക് സാധ്യത. അറബിക്കടലിൽ രൂപംകൊണ്ട ഉഷ്ണമേഖലാ ന്യൂനമർദത്തിന്റെ ഫലമായാണ് രാജ്യത്ത് മഴ പെയ്യുകയെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് വൈകുന്നേരവും നാളെ രാവിലെയുമായി മഴയ്ക്ക് സാധ്യതയുള്ളതായാണ് വിലയിരുത്തൽ.

അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഉഷ്ണമേഖലാ ന്യൂനമർദമായി മാറിയതായും ഒമാൻ തീരപ്രദേശത്ത് നിന്ന് ഏകദേശം 950 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നതെന്നും അധികൃതർ വ്യക്തമാക്കി. ഉഷ്ണമേഖല ന്യൂനമർദം പടിഞ്ഞാറോട്ട് ദോഫാർ ഗവർണറേറ്റിലേക്കും ഏദൻ ഉൾക്കടലിലേക്കും നീങ്ങുകയാണ്. ഇത് തീവ്ര ന്യൂനമർദമായി വികസിക്കുമെന്നും ഇന്ന് രാത്രി മുതൽ വ്യത്യസ്ത തീവ്രതയിലുള്ള മഴ ലഭിക്കുമെന്നും മുന്നറിയിപ്പിലുണ്ട്.

ദോഫാർ, മസ്‌കത്ത്, തെക്കൻബാത്തിന, ദാഖിലിയ, വടക്കൻ ശർഖിയ ഗവർണറേറ്റുകളിൽ 30 മുതൽ 60 മില്ലിമീറ്റർ വരെ മഴ പെയ്തേക്കും. ഇത് വാദികൾ നിറഞ്ഞൊഴുകാനും വെള്ളപ്പൊക്കത്തിനും കാരണമാകും. അതിനാൽ ജനങ്ങൾ താഴ്ന്നതോ വെള്ളക്കെട്ടുള്ളതോ ആയ സ്ഥലങ്ങളിലേക്ക് പോകരുതെന്നും വാഹനയാത്രക്കാർ ജാ​ഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഇനി ശരണംവിളിയുടെ നാളുകൾ; മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. നാളെ മുതൽ ഭക്തർക്ക് ദർശനത്തിനായി പ്രവേശനം ലഭിക്കും. മേൽശാന്തി പി.എൻ മഹേഷ് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു....

നിയമലംഘനം; 24 മണിക്കൂറിനുള്ളിൽ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

24 മണിക്കൂറിനുള്ളിൽ നിയമലംഘനം നടത്തിയ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അൽ ഖവാനീജ് ഏരിയയിൽ അനധികൃതമായി വാഹന പരിഷ്‌കരണങ്ങൾ നടത്തുകയും വലിയ ശബ്ദത്തിൽ...

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ എഴുത്തുകാരും കവികളും

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും എത്തും. സമാപന വാരാന്ത്യത്തിലാണ് മലയാള സാഹിത്യത്തേക്കുറിച്ചും എഴുത്തുകളേക്കുറിച്ചും സംവദിക്കാൻ പുസ്തക മേളയിൽ...

ഷാർജ പുസ്തകമേള അവസാന ദിവസങ്ങളിലേക്ക്; ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബോട്ട് സർവ്വീസും

ഷാർജയിൽ മുന്നേറുന്ന 43-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്നവർക്ക് സൗജന്യ ബോട്ട് സവാരി ആസ്വാദിക്കാനും അവസരം. എക്സ്പോ സെൻ്ററിലേക്ക് എത്തുന്നവർക്കുവേണ്ടിയാണ് ബുക്ക് അതോറിറ്റ് സൌജന്യ ബോട്ട്...