44-മത് ജിടെക്സ് ഗ്ലോബൽ ഇവന്റിന് നാളെ ദുബായിൽ തുടക്കം

Date:

Share post:

ലോകത്തിലെ ഏറ്റവും വലിയ ടെക് ഷോ ആയ ജിടെക്സ് ഗ്ലോബിലന്റെ 44-മത് എഡിഷന് നാളെ ദുബായിൽ തുടക്കമാകും. ദുബായ് വേൾഡ് ട്രേഡ് സെന്റർ, ദുബായ് ഹാർബർ എന്നിങ്ങനെ രണ്ട് പ്രധാന വേദികളിലായാണ് ഇത്തവണത്തെ ജിടെക്സ് ഗ്ലോബൽ സംഘടിപ്പിക്കുന്നത്. നാളെ ആരംഭിക്കുന്ന ഇവന്റ് 18-നാണ് സമാപിക്കുക.

180 രാജ്യങ്ങളിൽ നിന്നായി 6,000ലധികം കമ്പനികളാണ് ഇത്തവണ ജിടെക്സ് ഗ്ലോബിലിൽ പങ്കെടുക്കുന്നത്. പ്രദർശനത്തിൽ ആഗോളതലത്തിലുള്ള സാങ്കേതികമേഖലയിലെ ഏറ്റവും നൂതനമായ വശങ്ങൾ അവതരിപ്പിക്കും. ടെക്നോളജിയിലെ അനന്തസാധ്യതകളേക്കുറിച്ച് പഠിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് ഇതുവഴി അധികൃതർ ലഭ്യമാക്കുന്നത്.

40-ഓളം എക്സിബിഷൻ ഹാളുകളിലായാണ് ജിടെക്സ് ഗ്ലോബൽ സംഘടിപ്പിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി, മൊബിലിറ്റി, സസ്‌റ്റൈനബിൾ ടെക് തുടങ്ങിയ മേഖലകളിലെ പ്രമുഖ കമ്പനികൾ ഈ മേളയിൽ പങ്കെടുക്കും. ഇത്തവണത്തെ മേളയിൽ ദുബായ് സർക്കാരും പങ്കാളിത്തം വഹിക്കും. ഡിജിറ്റൽ ദുബായിക്ക് പുറമെ 45-ഓളം പൊതു, സ്വകാര്യ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് ഒരു സംയുക്ത പവലിയൻ ദുബായ് സർക്കാർ ഒരുക്കുമെന്നാണ് റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഷാർജ പുസ്തകമേള അവസാന ദിവസങ്ങളിലേക്ക്; ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബോട്ട് സർവ്വീസും

ഷാർജയിൽ മുന്നേറുന്ന 43-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്നവർക്ക് സൗജന്യ ബോട്ട് സവാരി ആസ്വാദിക്കാനും അവസരം. എക്സ്പോ സെൻ്ററിലേക്ക് എത്തുന്നവർക്കുവേണ്ടിയാണ് ബുക്ക് അതോറിറ്റ് സൌജന്യ ബോട്ട്...

ജോജു ജോർജ് മികച്ച സംവിധായകൻ; ‘പണി’ സിനിമയെ പ്രശംസിച്ച് അനൂപ് മേനോൻ

നടൻ ജോജു ജോർജിനെ പ്രശംസിച്ച് നടനും സംവിധായകനുമായ അനൂപ് മേനോൻ. ജോജു സംവിധാനം ചെയ്‌ത 'പണി' സിനിമ ഗംഭീര കമേഴ്സ്യൽ സിനിമകളിലൊന്നാണെന്നും വരും നാളുകളിൽ...

ജയിൽ അന്തേവാസികൾക്ക് വായനയൊരുക്കും; പുസ്തകങ്ങൾ ശേഖരിച്ച് ഷാർജ പൊലീസ്

ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്‌​ത​ക മേ​ള​യി​ൽനിന്ന് പുസ്തകങ്ങൾ ശേഖരിച്ച് ഷാ​ർ​ജയിലെ ജ​യി​ല​ധി​കൃ​ത​ർ. തടവുകാരുടെ ഇടയിലേക്ക് അക്ഷരങ്ങളുടെ വെളിച്ചം എത്തിക്കുക ലക്ഷ്യമിട്ടാണ് നീക്കം. എ​ല്ലാ​വ​ർ​ക്കും വാ​യ​ന​...

സമുദ്ര പരിസ്ഥിതി സംരക്ഷണം; ഉമ്മുൽ ഖുവൈൻ തീരത്ത് കൃത്രിമ പാറകൾ സ്ഥാപിച്ചു

ഉമ്മുൽ ഖുവൈൻ തീരത്ത് കൃത്രിമ പാറകൾ സ്ഥാപിച്ചു. സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെയും സുസ്ഥിര മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാ​ഗമായാണ് കൃത്രിമ പാറകൾ സ്ഥാപിച്ചത്. മറൈൻ അഫയേഴ്‌സ് ആൻ്റ്...