വിവാഹ സമ്മാനമായി ലഭിച്ച കാർ ഡ്രൈവിംഗ് അറിയാത്ത വരൻ ഓടിച്ചു : അമ്മായിക്ക് ദാരുണാന്ത്യം

Date:

Share post:

ഉത്തർ പ്രദേശിൽ വധുവിൻ്റെ വീട്ടുകാര്‍ സമ്മാനമായി നല്‍കിയ കാര്‍ വരൻ ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിനിടെ, വരൻ്റെ അമ്മായിക്ക് ദാരുണാന്ത്യം. വധുവിൻ്റെ വീട്ടുകാര്‍ നൽകിയ വിവാഹസമ്മാനമായിരുന്നു കാര്‍.

ഇറ്റാവ ജില്ലയിലെ അക്ബര്‍ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടക്കുന്നത്. വിവാഹ ചടങ്ങിനിടെ, ഡ്രൈവിംഗ് അറിയാത്ത 24കാരനായ വരന്‍ അരുൺ കാര്‍ ഓടിച്ചുനോക്കി. വരൻ്റെ ബന്ധുവായ സ്ത്രീയുടെ മേൽ കാര്‍ കയറിയിറങ്ങി ഗുരുതരമായി പരുക്കേറ്റായിരുന്നു മരണം.

ഉത്തര്‍പ്രദേശ് സായുധ സേനാ ജവാനാണ് അരുണ്‍. വിവാഹനിശ്ചയത്തിലെ തിലക് ചടങ്ങിനിടെയാണ് കാര്‍ സമ്മാനമായി നല്‍കിയത്.
ഡ്രൈവിങ് അത്ര വശമില്ലാത്ത അരുൺ കാർ ആക്‌സിലേറ്ററില്‍ ചവിട്ടിയപാടെ നിയന്ത്രണം വിട്ട് കാര്‍ മുന്നോട്ടുകുതിച്ചു. കാറിന് മുന്നിലായി അരുണിൻ്റെ അമ്മായി സരളാദേവി നിന്നിരുന്നു. പത്തു വയസ്സുള്ള പെൺകുട്ടി അടക്കം 4 പേർക്ക് കൂടി അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. അശ്രദ്ധമായി വണ്ടി ഓടിച്ചത് അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് അരുണിനെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

53-ാമത് ദേശീയ ദിനാഘോഷം; 14 മാർ​ഗ​നിർദേശങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം

ഡിസംബർ 2-ന് 53-ാമത് ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. വിവിധ ആഘോഷ പരിപാടികളും രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഈ...

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ്; പ്രഖ്യാപനവുമായി ദുബായ് ആർടിഎ

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ് പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). സത്വ ബസ് സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി...

‘പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ മാരകം’; പ്രേംകുമാർ

പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. സിനിമയും സീരിയലും വെബ്‌സീരീസുമെല്ലാം...

യുഎഇ ദേശീയ ദിനം; സാമ്പത്തിക വിപണികൾ ഡിസംബർ 2, 3 തിയതികളിൽ അടച്ചിടും

യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ സാമ്പത്തിക വിപണികൾ രണ്ട് ദിവസത്തേക്ക് അടച്ചിടും. സെക്യൂരിറ്റീസ് ആന്റ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്‌സിഎ)യാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 2,...