നടന്‍ ഗോവിന്ദയ്ക്ക് വെടിയേറ്റു; അപകടം സ്വന്തം തോക്ക് പരിശോധിക്കുന്നതിനിടെ

Date:

Share post:

ബോളിവുഡ് താരം ഗോവിന്ദയ്ക്ക് വെടിയേറ്റു. സ്വന്തം റിവോൾവറിൽ നിന്ന് അബദ്ധത്തിലാണ് താരത്തിന് വെടിയേറ്റത്. വീട്ടിൽ വെച്ച് സ്വന്തം റിവോൾവർ പരിശോധിക്കുന്നതിനിടെ കാലിൽ വെടിയേൽക്കുകയായിരുന്നു. ഇന്ന് പുലർച്ചെ കൊൽക്കത്തയ്ക്ക് തിരിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം.

നടന്റെ കാലിൽ നിന്നും ഡോക്ടർ വെടിയുണ്ട നീക്കം ചെയ്‌തതായും ആരോ​ഗ്യനില തൃപ്തികരമാണെന്നും അദ്ദേഹത്തിൻ്റെ മാനേജർ അറിയിച്ചു. പുലർച്ചെ 6 മണിക്ക് കൊൽക്കത്തയിലേക്ക് പുറപ്പെടുന്ന വിമാനത്തിൽ ഗോവിന്ദയും മാനേജരും പോകാനിരിക്കെയായിരുന്നു സംഭവം.

ലൈസൻസ് ഉള്ള റിവോൾവർ അദ്ദേഹം ഒരു കെയ്സിലാണ് സൂക്ഷിച്ചിരുന്നത്. അത് കൈയിൽ നിന്നും താഴെ വീണപ്പോൾ അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു എന്നാണ് മാനേജർ വ്യക്തമാക്കുന്നത്. നടന്റെ പരിക്ക് ഗുരുതരമല്ലെന്ന് മുംബൈ പൊലീസും സ്ഥിരീകരിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....

യുഎഇ ദേശീയ ദിനം; ഔദ്യോഗിക ഗാനം പുറത്തിറക്കി

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക ഗാനം പുറത്തിറക്കി. യൂണിയൻ ഡേ സംഘാടക സമിതിയാണ് ​ഗാനം പുറത്തിറക്കിയത്. 'ബദൗ ബനീന ഉമ്മ' (Badou Baniina...

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...